1.02.26 തൃശ്ശൂരിൽ വെച്ച് നടന്ന പോസ്റ്റൽ എകാദശി വിളക്കു ബോർഡ് അംഗങ്ങളുടെയും വിവിധ ഡിവിഷണൽ കോർഡിനേറ്റർമാരുടെയും സംയുക്ത മീറ്റിംഗിൻറെ മിനുട്സ്
താഴെ കാണുന്ന വിഷയങ്ങളായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട :
1. 25.10.2025-നു നടന്ന ജനറൽ ബോഡിയുവട തീരുമാന പ്രകാരം ബൈലോയിൽ ആവശ്യമായ മാറ്റങ്ങൾ കരട് രൂപത്തിലാക്കി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി മുമ്പാകെ സമർപ്പിക്കുക
25 വർഷം മുമ്പുണ്ടാക്കിയ വിളക്കു ട്രസ്റ്റിൻറെ ഭരണഘടനക്ക് കാലാനുസൃതമായ മാറ്റങ്ങൾ നടത്തി ബൈലോ പുതുക്കണമെന്നാണ് 25.10.2025 ലെ ജനറൽ ബോഡി തീരുമാനിച്ചത്. മാത്രമല്ല നിലവിലുള്ള 11+5 ട്രസ്റ്റു ബോർഡ് അംഗങ്ങൾ അപരാപ്ത്യമാണെന്നും അതിലെ സംഖ്യ കൂട്ടണവമന്നുമായിരുന്നു 25-10-.2025-ൽ നടന്ന ജനറൽ ബോഡി എടുത്ത തീരുമാനം
2. A. ട്രസ്റ്റ് കെട്ടിടത്തിൽ അത്യാവശ്യമായ റിപ്പയറുകൾ :
ഉദാഹരണം ടെറസ്സിൽ ഷീറ്റ് വെച്ച് കവർ ചെയ്യുക (ട്രസ്സ് വർക്ക് മുതലായവ)
B കെട്ടിടത്തിൻറെ മുറ്റത്തു വെള്ളം കെട്ടി നിൽക്കാത്ത വിധത്തിലുള്ള സംവിധാനമുണ്ടാക്കുക
C. വാഹനം കെട്ടിടത്തിൽ പ്രവേശിക്കും വിധം ഇപ്പോഴത്തെ ഗേറ്റിനെ മാറ്റി സ്ഥാപിക്കുക
3. കോർഡിനേറ്റർമാരുടെ പ്രവർത്തന രീതികൾ എങ്ങിനെ മെച്ചപ്പെടുത്താമെന്ന് ഒരു പൊതു ധാരണക്ക് രൂപ്രരേഖ നൽകുക.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട (സെക്രട്ടറി )ശ്രി എം സുനിൽ സ്വാഗതം പറഞ്ഞു. എല്ലാവരും വളരെ സൗഹാർദ്ദമായി പ്രവർത്തിച്ചു. നമ്മുടെ ട്രസ്റ്റ് പ്രവർത്തനങ്ങൾക്കു ഊർജ്ജം പകരണമെന്നും വരാൻ പോകുന്ന ഓരോ വിളക്കുകളും ഇനിയും മെച്ചപ്പെട്ട രീതിയിൽ നടത്തുവാൻ ഓരോരുത്തുരും മുന്നോട്ടു വന്ന് സഹകരിക്കണമെന്നും ശ്രി. സുനിൽ പറഞ്ഞു. തുടർന്ന് സെക്രട്ടറി അജണ്ടയിൽ ചൂണ്ടി കാണിച്ച ഓരോ വിഷയങ്ങളെ പറ്റി സംക്ഷിപ്തമായി സംസാരിച്ചു.
25.10.2025-ലെ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ മേജർ ജനറൽ ഡി.വി. മഹേഷ് ഉൽഘാടന പ്രസംഗത്തിൽ തപാൽ ജീവനക്കാരുടെ ഐക്യമാണ് പോസ്റ്റൽ വിളക്കിൻറെ വിജയമെന്നും - ഈ ആവേശം ഏവരും നിലനിർത്തണമെന്നും സന്നിഹിതരായ അംഗങ്ങളെ ഓർമ്മിപ്പിച്ചു. വിളക്കിൻറെ പ്രവർത്തനങ്ങൾക്കു കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ശ്രി ഡി.വി. മഹേഷ്, ചെയർമാൻ പറഞ്ഞു. അതിനായി നമുക്ക് ഒരുമിച്ചു പരിശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ ഡിവിഷനുകളിൽ നിന്ന് നാല്പതോളം അംഗങ്ങളാണ് ഈ മീറ്റിംഗിൽ പങ്കെടുത്തത്. അവരോടെല്ലാം ചെയർമാൻ നന്ദി പറഞ്ഞു.
ചർച്ചക്ക് തുടക്കം കുറിച്ച് മുൻ ട്രസ്റ്റ് സെക്രട്ടറി ശ്രി. ഇ.സുകുമാരൻ തൻറെ കഴിഞ്ഞ 12 വർഷത്തെ അനുഭവങ്ങളും സന്നിഹിതരായ അംഗങ്ങൾ മുമ്പാകെ സമർപ്പിച്ചു
ട്രസ്റ്റിൻറെ പ്രവർത്തനങ്ങൾ വിളക്കിനു രണ്ടോ മൂന്നോ മാസങ്ങൾ മുമ്പ് തുടങ്ങി വെച്ചാലെ നമുക്ക് വിളക്കിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ പറ്റൂ . പ്വക്ഷേ നമുക്ക് വിളക്ക് ദിവസവും അതിനു പിറ്റേ ദിവസവുമാണ് ഭൂരിപക്ഷം പേരിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നത്.. തീർച്ചയായും സർവ്വീസിലിരിക്കുന്നവരുടെ പ്രശ്നങ്ങൾ ട്രസ്റ്റ് മനസ്സിലാക്കുന്നുവെങ്കിലും ഈ സ്ഥിതിയിൽനിന്ന് മാറ്റങ്ങൾ ഉണ്ടായേ മതിയാകൂ. സുമാർ 12,000 പാക്കറ്റ് പ്രസാദം ശരിയാക്കുക , 8000 നോട്ടീസുകൾ ഡെസ്പാച്ച് ചെയ്യുക , കളക്ഷൻ റസീത് ബുക്കുകൾ കോർഡിനേറ്റർമാർക്കു അയച്ചു കൊടുക്കുക തുടങ്ങിയ ധാരാളം പണികൾ മുൻകൂട്ടി ചെയ്താലെ നമുക്ക് വിളക്ക് വേണ്ട വിധത്തിൽ വിജയിപ്പിക്കുവാൻ സാധിക്കൂവെന്ന് ശ്രി. സുകുമാരൻ യോഗാംഗങ്ങളെ ഓർമ്മപ്പെടുത്തി. ഇരുപത്തഞ്ചു വർഷം മുമ്പ് തയ്യാറാക്കിയ ബൈലോയിൽ അടിസ്ഥാനമായ ഉദ്ദേശങ്ങൾക്കു കോട്ടം തട്ടാത്ത വിധം മാറ്റങ്ങൾ വേണമെന്നും , കെട്ടിടത്തിൻറെ കാര്യത്തിൽ ചില തീരുമാനങ്ങങ്ങൾ കൈക്കൊള്ളണമെന്നും ശ്രീ.സുകുമാരൻ പറഞ്ഞു. സ്ഥലപരിമിതി കാരണം ഇപ്പോൾ പല സ്റ്റേഷനറികളും പുറത്തു വെച്ചിരിക്കുകയാണെന്നും അത് ഭദ്രമാക്കി വെക്കുവാൻ ഒരു അലമാര ആവശ്യമാണെന്നും മുൻ സെക്രട്ടറി യോഗത്തെ അറിയിച്ചു. . തുടർന്ന് താഴെ പറയുന്ന ചില അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .
ശ്രീ.എ.വിജയകുമാർ :
തുടക്കത്തിൽ ഇരുനൂറോ മുന്നൂറോ അംഗങ്ങൾ മാത്രമുള്ളപ്പോൾ ധാരാളം കൂട്ടായ്മ അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും അക്കാലത്തു വരുന്നവർക്കുള്ള ഭക്ഷണവും - ക്ഷേത്രത്തിനു പുറത്തുള്ള ഡെക്കറേഷൻ ജോലികളും നടത്തിയിരുന്നത് അംഗങ്ങൾ തന്നെയായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. . അംഗങ്ങൾ കൂടിയപ്പോഴാണ് കോൺട്രാക്ട് സമ്പ്രദായത്തിലേക്കു നാം മാറിയത്. സ്വഭാവികമായും ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാണെന്ന് ശ്രീ. വിജയോകുമാർ കൂട്ടിച്ചേർത്തു.
ശ്രീ എൻ.നന്ദകിഷോർ:
വിളക്ക് ക്ഷേത്ര ദർശനത്തിലുണ്ടാകുന്ന വിഷമങ്ങളെ പറ്റിയായിരുന്നു അദ്ദേഹം പറഞ്ഞത് . പല ഘട്ടങ്ങളിലും ദേവസ്വത്തിൽ നിന്ന് നമുക്ക് അനുകൂലമായ തീരുമാനങ്ങൾ കിട്ടാത്തത് പല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ വർഷം അഡ്മിനിസ്ട്രേറ്ററുടേയും മറ്റു ജീവനക്കാരുടെയും മൃദുല നിലപാട് കാരണം യാതൊരു പ്രശ്നവുമുണ്ടായില്ല. വിളക്ക് ടെംബിൾ കമ്മിറ്റിയിൽ കൂടുതൽ പ്രാപ്തരായ അംഗങ്ങളെ ചേർക്കണമെന്നും ശ്രി നന്ദകിഷോർ അഭിപ്രായപ്പെട്ടു .
ശ്രീ ഹരിസുധൻ - കാെല്ലം
ഒന്ന് : ദർശനത്തിന് സ്ലോട്ട് സമ്പ്രദായം പറ്റുമോയെന്നു നാം ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ടു
രണ്ടു: റീജിയണൽ ലെവലിൽ ഗുരുവായൂരപ്പ ഭക്തരായ പോസ്റ്റൽ ജീവനക്കാരുടെയും അംഗങ്ങളുടെയും മീറ്റിംഗുകൾ വിളിച്ചു ട്രസ്റ്റ് പ്രവർത്തനങ്ങളെ കൂടുതൽ ഊർജ്ജിതമാക്കണമെന്നു അഭിപ്രായപ്പെട്ടു.
ശ്രീ രാമചന്ദ്രൻ നായർ - കോട്ടയം
അടിയന്തര ഘട്ടത്തിൽ അംഗങ്ങൾക്ക് താമസിക്കുവാൻ നമ്മുടെ കെട്ടിടം സൗകര്യപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ ചെറിയ ഒരു തുക ഈടാക്കണമെന്നും അഭിപ്രായപ്പെട്ടു.
ശ്രീ. കെ.ശിവദാസൻ - നിലമ്പുർ
കെട്ടിട കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് അഭിപ്രായപ്പെട്ടു . വേണ്ടി വന്നാൽ ഈ കെട്ടിടം വിറ്റു ക്ഷേത്രത്തിനുടുത്തു പുതിയ കെട്ടിടം വാങ്ങാനുള്ള വഴികൾ തേടണമെന്നും പറയുകയുണ്ടായി
ശ്രീ ബാലകൃഷ്ണൻ, ഒറ്റപ്പാലം
ക്ഷേത്ര ദർശനം സുഗമമാക്കുവാനുള്ള വഴികൾ ട്രസ്റ്റ് തേടണമെന്ന് നിർദ്ദേശമാണ് ശ്രീ. ബാലകൃഷ്ണൻ തന്നത്
ശ്രീ. വി.കെ.ഗോപിനാഥ്- ചാവക്കാട്
ആയിരത്തിയൊന്നു മെമ്പർഷിപ്പ് ഇരുപത്തിയഞ്ചു വർഷം മുമ്പ് തീരുമാനിച്ചതാണെന്നും - ഇപ്പോൾ കൂട്ടിയ 2001 അപര്യാപ്തമാണെന്നും ശ്രി ഗോപിനാഥൻ പറഞ്ഞു . ആവശ്യം തോന്നുന്ന പക്ഷം മുൻപ് ആയിരത്തി ഒന്ന് രൂപ മെമ്പർഷിപ്പ് തന്നവരിൽ നിന്ന് ബാക്കി തുക വാങ്ങണമെന്നും അഭിപ്രായപ്പെട്ടു.
ശ്രീ. എസ് . വെങ്കിടേഷ് , എറണാകുളം
ട്രസ്റ്റിന് സ്വന്തമായി ഒരു വെബ്സൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു
തുടർന്ന് ശ്രി ടി.വി. അനിൽകുമാർ (ഗുരുവായൂർ), സുരേഷ്ബാബു (തിരുവനന്തപുരം), കെ.പി. വിലാസിനി (തൃശൂർ ) തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ചർച്ചയെ തുടർന്ന് താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു :
1) ട്രസ്റ്റിനു അംഗത്വം കൂടിയ സ്ഥിതിക്ക് ബോർഡിൽ അധികം അംഗങ്ങവളെ ഉൾപ്പെുത്തി ട്രസ്റ്റ് ബോർഡ് വിപുലീകരിക്കുകയും നവംബർ ഒന്നിന് ഗുരുവായൂർ കോട്ടപ്പടി സബ്ബ് ര്ജിസ്ട്രാർ ഓഫീസിൽ നിന്ന് 181 /IV /04 നമ്പറിൽ GURUVAYUR POSTAL EKADASI VILAKKU TRUST 01-11-2004-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റ് ഡീഡിൽ മാറ്റങ്ങൾ വരുത്തി പുതുക്കി രജിസ്റ്റർ ചെയ്യണമെന്നും തീരുമാനിച്ചു
2) നിലവിലെ ട്രസ്റ്റ് കെട്ടിടത്തിൻറെ സ്ഥിതി അത്ര തൃപ്തികരമല്ല. അതുകൊണ്ടു ചെയർമാൻ, രണ്ടു വൈസ് ചെയർമാൻമാർ, സെക്രട്ടറി, രണ്ടു അസിസ്റ്റൻറ് സെക്രട്ടറിമാർ, ഖജാൻജി, അസിസ്റ്റൻറ് ഖജാൻജി തുടങ്ങിയവരുടെ ഒരു കോർ കമ്മിറ്റി ഇതെല്ലാം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനം കൈക്കൊണ്ടു .
3) കോർഡിനേറ്റർമാർ അവരവരുടെ ഭാഗത്തു താമസിക്കുന്ന അംഗങ്ങളെ പരിചയപ്പെട്ട് നമ്മുടെ വിളക്കിൻറെ സന്ദേശം അവരിൽ എത്തിക്കാൻ ശ്രമിക്കണം. ഇതിനായി അംഗങ്ങളുടെ ലിസ്റ്റ് അതാതു കോർഡിനേറ്റർമാർക്ക് ലഭ്യമാക്കണമെന്ന് തീരുമാനിച്ചു .
4) കൂട്ടായ്മയുടെ ഒരു അന്തരീക്ഷം സംജാതമാക്കി വിവിധ കമ്മിറ്റി അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം
5) ഒരു വിളക്കിനു മുമ്പ് കമ്മിറ്റികൾ എന്തെല്ലാം ചെയ്യണമെന്നതിൻറെ വ്യക്തമായ ധാരണ ആവശ്യമാണെന്ന് ട്രസ്റ്റ് അഭിപ്രായപ്പെട്ടു സ്ഥിരമായി ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി ഓഫീസിൽ സൂക്ഷിക്കണമെന്ന തീരുമാനം കൈക്കൊണ്ടു,
6) റിക്കാർഡുകൾ ഭദ്രമായി സൂക്ഷിക്കുവാൻ ഒരു അലമാര വാങ്ങുവാൻ തീരുമാനിച്ചു
7) അടുത്ത ട്രസ്റ്റ് മീറ്റിംഗ് ഗുരുവായൂരിലുള്ള നമ്മുടെ കെട്ടിടത്തിലാക്കുവാൻ തീരുമാനിച്ചു. കെട്ടിടത്തിലെ അറ്റകുറ്റ പണികൾ ആ സമയത്തു ട്രസ്റ്റ് ഭാരവാഹികൾ തീരുമാനിക്കട്ടെയെന്ന ചെയർമാൻറെ അഭിപ്രായത്തോട് ഏവരും യോജിച്ചു .
8). പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റിന് ഒരു വെബ്സൈറ്റ് അടുത്ത വിളക്കിനു മുൻപേ തുറക്കുവാൻ തീരുമാനിച്ചു
9). ട്രസ്റ്റ് പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ അംഗങ്ങളുടെ എണ്ണം കൂട്ടുവാൻ കഴിഞ്ഞ ജനറൽ ബോഡി തീരുമാനിച്ചതിനെ തുടർന്ന് താഴെ പറയുന്നവരെ ഉൾപ്പെുത്തി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു. കമ്മിറ്റി തങ്ങളുടെ അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ ചർച്ച ചെയ്തു ആവശ്യമായ ഭേദഗതികൾ നടത്തി ബൈലോയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി റീരജിസ്ട്രേഷൻ നടത്തണമെന്ന് തീരുമാനിച്ചു :
(1) Maj. General ഡി.വി.മഹേഷ്
(2) ശ്രീ സി.ആർ. രാമകൃഷ്ണൻ
(3) എം .സുനിൽ
(4) ഇ. സുകുമാരൻ
(5) എൻ.നന്ദകിഷോർ
ശ്രീ നന്ദകിഷോറിൻറെ നന്ദി പ്രകടനത്തോടെ അധ്യക്ഷൻ യോഗം പിരിച്ചുവിട്ടു.
Approved by Chairman and Trust Board members:
Secretary
Guruvayur Postal Ekadasi Vilakku Trust
Guuvayur
01.02.2026