ഗുരുവായൂർ പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റ്
2025 വാർഷിക ജനറൽ ബോഡിയോഗ റിപ്പോർട്ടും 2024 ലെ ജനറൽ ബോഡി മീറ്റിംഗിലെ സുപ്രധാന തീരുമാനങ്ങളും
** കഴിഞ്ഞ ജനറൽ ബോഡി യോഗം നടന്ന തിയ്യതി 06.10.24
** 06 10.2024 നു ശേഷം നടന്ന ട്രസ്റ്റ് ബോർഡ് 15.06.25, 27.7.25
തിയ്യതികൾ 06.08.25 & 13.10.25
** കഴിഞ്ഞ പോസ്റ്റൽ വിളക്ക് നടന്ന തിയ്യതി 15.11.24
** 06 10.2024 ജനറൽ ബോഡിക്കു ശേഷം 262 Nos
അംഗത്വമെടുത്തവർ
** 31.08.2025 വരെ വിളക്ക് ട്രസ്റ്റിനുള്ള അംഗ്വതം 3297
പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റിന്റെ ഇന്നത്തെ ഈ വാർഷിക ജനറൽ ബോഡി യോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ ഈ അവസരത്തിൽ വിലയിരുത്തുന്നതിൽ അതിയായ സന്തോഷമുണ്ട്.
ആദരാജ്ഞലികൾ
റിപ്പോർട്ട് കാലയളവിൽ (നമുക്ക് കിട്ടിയ വിവരം അനുസരിച്ചു) താഴെ പറയുന്ന അംഗങ്ങളാണ് നമ്മെ വിട്ടു പിരിഞ്ഞത് .
1. Smt K.Prasanna, SPM Guruvayur (Retired)
2. Sri C.K. Kunjitty, APM, Thrissur HPO (Retired)
മേല്പറഞ്ഞ അംഗങ്ങളുടെ വേർപാടിൽ ഈ ജനറൽ ബോഡി അതിയായി ദുഃഖം രേഖപ്പെടുത്തുകയും പരേതരുടെ ആത്മാവിന് മോക്ഷം ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. (silent prayer )
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന വിഷയങ്ങൾ
1. രജത ജൂബിലിയും സുവനീർ പ്രകാശനവും
1.a. എല്ലാ ട്രസ്ററ് അംഗങ്ങളെയും, കോർഡിനേറ്റർമാരെയും ഉൾപ്പെടുത്തി വിളക്കിന്റെ രജത ജൂബിലി കമ്മിറ്റി രൂപീകരിക്കുക
1.b. രജത ജുബിലിയോടനുബന്ധിച്ചു സ്മരണീക പ്രകാശനം ചെയ്യുക
1.c ട്രസ്റ്റിന്ടെ സാമ്പത്തിക ബാധ്യത കുറയ്ക്കുവാൻ പരസ്യങ്ങൾ കിട്ടുവാനുള്ള ശ്രമങ്ങൾ നടത്തുക
1.d. ട്രസ്റ്റിന്ടെ പ്രവർത്തനങ്ങൾ ഊര്ജിതമാക്കുവാൻ ഇതുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തി സുവനീർ കമ്മിറ്റി രൂപീകരിക്കുക
1.e. വിളക്ക് രൂപീകരിക്കുന്ന സമയത്തുള്ള സജീവ പ്രവർത്തകരെയും സ്ഥാപകരെയും ചടങ്ങിൽ വെച്ച് ആദരിക്കുക
1.f. രജത ജൂബിലിയോടനുബന്ധിച്ചു കൂടുതൽ തീരുമാനങ്ങൾ കൈകൊള്ളുവാൻ ട്രസ്റ്റിനെ ജി.ബി. ചുമതലപ്പെടുത്തി
1.g. സുവനീരിന്റെ ഉള്ളടക്കങ്ങൾ എങ്ങനെ ആയിരിക്കണമെന്നും - അത് അച്ചടിക്ക് ശേഷം എങ്ങിനെ വിതരണം ചെയ്യണമെന്നും ട്രസ്റ്റ് കമ്മിറ്റിക്കു അതാതു ഘട്ടത്തിൽ തീരുമാനം എടുക്കാമെന്നും ജനറൽ ബോഡി തീരുമാനിച്ചു.
ട്രസ്ററ് ബിൽഡിംഗ് :
2. ട്രസ്റ്റിന്ടെ സാമ്പത്തികം അനുവദിക്കുമെങ്കിൽ ഒരു ബിൽഡിംഗ് കമ്മിറ്റി രൂപികരിച്ചു കെട്ടിടത്തിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുക
ലൈഫ് മെമ്പർഷിപ്പ്
3 ഇപ്പോഴത്തെ മെമ്പർഷിപ്പ് ആയിരത്തിൽ നിന്ന് 2001/- ആക്കി ഉയർത്തുക . ട്രസ്ററ് കമ്മിറ്റി ഉചിതമായ തീരുമാനം എടുക്കുക ( ഇത് നാം ഒക്ടോബര് ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നു )
പ്രസാദം / പോസ്റ്റേജ് ചിലവുകൾ
4 ഈ ഇനത്തിൽ നല്ല തുകയാണ് ഇപ്പോൾ ട്രസ്ററ് അക്കൗണ്ടിൽ നിന്ന് നാം ചിലവഴിക്കുന്നത്. ഇത് കുറയ്ക്കുവാനുള്ള പോം വഴി കാണേണ്ടിയിരിക്കുന്നു.
5. 2024 വിളക്കിനു സമയ പരിധി മൂലം മേലപ്പത്തൂര് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ കഴിയാതിരുന്ന ജീവനക്കാരുടെ കലാപരിപാടികൾക്ക് ജൂബിലി ആഘോഷ വേളയിൽ അവസരം നൽകുവാനും തീരുമാനമെടുത്തു
2024 യിൽ നടന്ന ജനറൽ ബോഡിയിൽ നടന്ന ചർച്ചകളുടെ തുടർ നടപടികൾ
രജത ജൂബിലിയും സുവനീർ പ്രകാശനവും:
i) ജനറൽ ബോഡി തീരുമാനം പ്രകാരം 27.06.2025-നു ഗുരുവായൂർ ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ട്രസ്ററ് ജൂബിലി ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു. പൂർവ്വ ട്രസ്ററ് സ്ഥാപക പ്രവർത്തർക്കുള്ള സമാദരണവും ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച അഞ്ചൽ വിളക്ക് സമരണീക പ്രകാശനവും ചടങ്ങിന് മിഴിവേകി. നോവലിസ്റ്റ്, പത്രാധിപർ,ചലച്ചിത്രകാരൻ എന്നീ മലയാള സാഹിത്യരംഗത്തെ മുതിർന്ന എഴുത്തുകാരനും , ആത്മീയ ചിന്തകനുമായ സർവശ്രീ സി.രാധാകൃഷ്ണൻ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു. കെട്ടുപോയി കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ പോസ്റ്റൽ ഏകാദശി വിളക്ക് പോലുള്ള കൂട്ടായ്മകൾ ഒരു തിരി വിളക്ക് കൊളുത്തി സമൂഹത്തെ കാട്ടുന്നത് ഏറ്റവും ഉചിതമായ പ്രവർത്തന മാതൃകയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്ടർ വി.കെ.വിജയൻ സുവനീർ പ്രകാശിപ്പിച്ചു, ചടങ്ങിൽ മുൻ ദേവസ്വം കമ്മീഷണർ ഡോക്ടർ ഗോപാലമേനോൻ , ക്ഷേത്ര ചരിത്രകാരൻ കെ.പി.എസ്.ഉണ്ണി മൂക്കുതല എന്നിവർ സംസാരിച്ചു. ട്രസ്ററ് ചെയർമാൻ ജി.മോഹന്കുമാര് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്ററ് മുഖ്യ സഹകാരി കെ.കെ.ജയശങ്കർ സ്വാഗതവും, വൈസ് ചെയർമാനും സുവനീർ കമ്മറ്റി കൺവീനർ സി.ആർ രാമകൃഷ്ണൻ സ്മരണീക പരിചയപ്പെടുത്താലും നടത്തി. ട്രസ്ററ് സെക്രട്ടറി ഇ.സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു. മുൻകാല ട്രസ്ററ് പ്രവർത്തകരെ ചടങ്ങിൽ വിശിഷ്ടാതിഥികൾ ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു .
മേൽ പറഞ്ഞ പരിപാടി വളരെ ചിട്ടയോടെ നടത്തുവാൻ ട്രസ്റ്റിനോടൊപ്പം നിന്ന എല്ലാ കമ്മിറ്റി / മറ്റു ഭാരവാഹികളെയും ഈ ട്രസ്ററ് കമ്മിറ്റി പ്രതേകം നന്ദി അറിയിക്കുന്നു.
ii). അതുപോലെ തന്നെയായിരുന്നു സുവനീറിന്റെ പ്രസിദ്ധീകരണ കാര്യങ്ങൾ . സുവനീർ കമ്മിറ്റിയുടെ ചെയർമാൻ Dr KBH നായരും കൺവീനർ ശ്രി സി.ആർ രാമകൃഷ്ണനുമായിരുന്നു. . മറ്റു അംഗങ്ങൾ ശ്രി എം. മോഹൻദാസ്, കെ,.കെ.ജയശങ്കർ, പി.കെ.ഹരിദാസ് കെ.പി.സുരേഷ് കുമാർ, , വി.കെ.ടി.വിനോദ് , എസ . വെങ്കടേഷ് വി.രാധാകൃഷ്ണൻ , സന്ദീപ് രായീരത്ത്, ഋഷികേഷ്കുമാർ , എ.വിജയകുമാർ തുടങ്ങിയവരായിരുന്നു . ട്രസ്ററ് ചെയർമാനും സെക്രട്ടറിയും എക്സ് ഒഫീഷ്യയോ ഭാരവാഹികളായി കമ്മിറ്റിയുടെ ഭാഗമായി തുടർന്നു. ഗുരുവായൂരിനേയും ഗുരുവായൂരപ്പനെയും സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട വിവര ശേഖരണങ്ങുടെ സമാഹാരമാണ് നമ്മുടെ സ്മരണീക. വളരെ കാര്യക്ഷമമായി സുവനീർ കമ്മിറ്റി പ്രവർത്തിച്ചതിന്റെ ഉത്തമോദാഹരണമാണ് നമ്മുടെ സ്മരണീകയുടെ ഉള്ളടക്കവും രൂപ കൽപ്പനയും. ഈ സ്മരണീകയെ ഇത്രയും ആകർഷകവും വിലപ്പെട്ടതുമാക്കിയ സുവനീർ കമ്മിറ്റിയെയും , എന്നും ഓർമ്മയിൽ നിന്ന് മാറാത്ത ലേഖനങ്ങൾ എഴുതി ഈ സ്മരണീകയെ ധന്യമാക്കിയ ഓരോ എഴുത്തുകാരെയും ഈ ജനറൽ ബോഡി പ്രത്യേകം അഭിനന്ദിക്കുന്നു
iii. സുവനീർ പ്രിന്റിംഗും വിതരണവും :
സുവനീർ കമ്മിറ്റിക്കു ലഭിച്ച നാലു ക്വട്ടേഷനുകളിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടിയ ക്വട്ടേഷനാണ് ( Rs 2,73,500/-) നാം തെരഞ്ഞെടുത്തത് . പാലക്കാടുള്ള IMPRESSIONS ആണ് നമുക്ക് തന്ന ക്വട്ടേഷനുകളിൽ ഏറ്റവും കുറഞ്ഞ റേറ്റ് കാണിച്ചത് തിരൂർ, ഒറ്റപ്പാലം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കോർഡിനേറ്റർമാർ മുഖേനയാണ് നമുക്ക് ക്വട്ടേഷനുകൾ ലഭിച്ചത് . തുടർന്ന് ട്രസ്റ്റിന് സുവനീർ കമ്മിറ്റി നൽകിയ മിനുട്സ് പ്രകാരം ട്രസ്ററ് ബോർഡ് അത് അംഗീകരിക്കുകയാണ് ചെയ്തത്. നാം മൊത്തം 1500 കോപ്പികളാണ് അച്ചടിച്ചത് . മുഖ്യാതിഥികൾക്കും ,ലേഖകര്ക്കും, സുവനീർ കമ്മിറ്റി / ട്രസ്ററ് ഭാരവാഹികൾക്കും ,പരസ്യം നല്കിയവർക്കുമാണ് നാം സൗജന്യ കോപ്പികൾ വിതരണം ചെയ്യുവാൻ തീരുമാനിച്ചത്. അതിനു ശേഷം നാം മുൻ കൂട്ടി നോട്ടീസിൽ അറിയിച്ചത് പോലെ നൂറു രൂപ അയച്ചവർക്കും ജൂബിലി ദിവസം സുവനീർ വിതരണം ചെയ്യുകയുണ്ടായി . കൂടുതൽ സുവനീർ സ്റ്റോക്കിൽ എത്തിയതിനു ശേഷം 6.8.2025 നു നടന്ന ട്രസ്ററ് ബോർഡ് ഗൂഗിൾ മീറ്റിൽ- ജൂബിലിയിൽ ആദരിക്കുവാൻ തീരുമാനിച്ചർവർക്കെല്ലാം ഒരു സുവനീർ കോപ്പി സൗജന്യമായി കൊടുക്കണമെന്ന തീരുമാനം കൈകൊണ്ടു . തുടർന്ന് നാം ഭൂരിഭാഗം സ്ഥാപക അംഗങ്ങൾക്കു കോപ്പികൾ അയച്ചു കൊടുക്കുകയാണ് ചെയ്തത് . ഇതിനിടയിൽ ആദരിക്കപ്പെട്ട ചില അംഗങ്ങൾ അവർക്കു ആവശ്യമായ കോപ്പികൾ 100 രൂപ കൊടുത്തു വാങ്ങുകയും ചെയ്തിരുന്നു . ഇതുവരെ അയച്ച / ചിലവഴിച്ച സുവനീറുകളുടെ കണക്കുകൾ അന്യത്ര ചേർക്കുന്നു.
iv. മുൻകാല പ്രവർത്തകരെയും സ്ഥാപകരെയും ആദരിക്കൽ :
A. 2024 യിലെ ജനറൽ ബോഡി യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെയുള്ള ഒരു ചടങ്ങു നാം തീരുമാനിച്ചത് . കഴിഞ്ഞ 25 വർഷത്തെ ട്രസ്റ്റിന്റെ രേഖകൾ പരിശോധിച്ചതിനു ശേഷം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം______________പേരെയാണ് ആദരിക്കിലിനായി തിരഞ്ഞെടുത്തത് . ട്രസ്ററ് കമ്മിറ്റി ആ അംഗങ്ങളുമായി സംസാരിച്ച് സ്മരണീകക്ക് ആവശ്യമായ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചതിനു ശേഷം അത്തരം വ്യക്തികളുടെ പേരുകൾ സുവനീർ കമ്മിറ്റിക്കു കൈമാറുകയാണുണ്ടായത് . ഭൂരിഭാഗം അംഗങ്ങൾ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തുവെങ്കിലും കുറച്ചു പേര് ആരോഗ്യ കാരണങ്ങളാലോ മറ്റു ചില വ്യക്തിപരമായ കാരണങ്ങളാലോ പങ്കെടുക്കുകയുണ്ടായില്ല. എന്തായാലും രജത ജൂബിലി ദിനത്തിൽ ആദരിക്കാൻ സാധിക്കാത്തവരെയും , അന്നത്തെ ചടങ്ങിൽ വിട്ടുപ്പോയ മൂന്ന് പേരെയും അടുത്ത വിളക്ക് ദിനത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
B. സിൽവർ ജൂബിലിയോടനുബന്ധിച്ചു നമ്മുടെ അംഗങ്ങളിൽ നിന്നോ ജീവനക്കാരിൽ നിന്നോ സംഭവന ലഭിക്കുവാനായി നാം സമീപീച്ചിട്ടില്ല . അതെ സമയം സാധിക്കുന്നവർ സുവനീറിനു ആവശ്യമുള്ള പരസ്യങ്ങൾക്കായി ശ്രമം നടത്തണമെന്ന് സെക്രട്ടറി ഏവരോടും അഭ്യർത്ഥിച്ചിരുന്നു.
C. സിൽവർ ജൂബിലി കമ്മിറ്റികൾ എങ്ങനെ വേണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും ട്രസ്റ്റ് ബോർഡ് തീരുമാനിക്കട്ടെയെന്നു 2024 ലെ ജനറൽ ബോഡി ഐകകണ്ഠേന ട്രസ്റ്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഒരു സ്റ്റേജ് കമ്മിറ്റിയും ഒരു സുവനീർ കമ്മിറ്റിയും മാത്രമേ രൂപീകരിക്കേണ്ടതുള്ളൂയെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. എല്ലാ ട്രസ്റ്റ് ബോർഡ് അംഗങ്ങളും കോർഡിനേറ്റര്മാരും സ്വാഭാവികമായും സിൽവർ ജൂബിലി കമ്മിറ്റിയുടെ ഭാഗമായിരിക്കുമെന്നും ട്രസ്റ്റ് ചെയർമാൻ അഭിപ്രായപ്പെട്ടു.
D. പല അംഗങ്ങൾക്കും ട്രസ്റ്റിന്റെ രൂപീകരണ കാലത്തേ കുറിച്ച് പല അഭിപ്രായങ്ങൾ കാണുമെങ്കിലും സെക്രട്ടറി കഴിഞ്ഞ 25 വർഷത്തെ ലഭ്യമായ ഫയലുകൾ പരിശോധിച്ചതിനു ശേഷം ട്രസ്റ്റിന്റെ ഔദ്യോഗികമായ അഭിപ്രായം സുവനീറിന്റെ ആമുഖത്തിൽ പരാമർശിച്ചിട്ടുണ്ട് .
പ്രസാദം / പോസ്റ്റേജ് :
6. നമുക്ക് കൂടുതൽ ഫണ്ട് ചിലവഴിക്കേണ്ടി വരുന്നത് ഈ വകയിലാണ്. അംഗങ്ങളുടെ അറിവിലേക്ക് ഈ കമ്മിറ്റി ഇതു സമർപ്പിക്കുന്നു
8000 പാക്കറ്റ് (cover) ചന്ദനം തയ്യാറാക്കണമെങ്കിൽ നമുക്ക് സുമാർ നൂറു ഉരുള ദേവസ്വത്തിൽ നിന്ന് ലഭ്യമാക്കണം . അതിനു മാത്രം നാം 85000 രൂപ ദേവസ്വത്തിൽ കെട്ടി വെക്കണം . അതിനെല്ലാം പുറമെ രണ്ടായിരത്തിൽ കൂടുതൽ സംഭാവന നൽകുന്നവർക്ക് നാം സ്പെഷ്യൽ പ്രസാദം അയക്കാറുണ്ട് . ഇതിൻറെ പോസ്റ്റേജ്, പേപ്പർ കവേഴ്സ് എല്ലാം കണക്കു കൂട്ടിയാൽ നമുക്ക് നല്ല തുകയാണ് ഈ ഇനത്തിൽ ചിലവഴിക്കേണ്ടി വരുന്നത് .ഇതിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നമുക്ക് കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടി വരും . ഇതിനെ പറ്റി ജനറൽ ബോഡി കൂടുതൽ ആലോചിക്കേണ്ടതാണ്
ട്രസ്റ്റ് കെട്ടിടം :
ഇപ്പോഴത്തെ കെട്ടിടത്തിൽ കുറച്ചു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ചെറിയ തോതിലെങ്കിലും നമുക്ക് ഈ കെട്ടിടം ഉദ്ദേശിച്ചത് പോലെ ഉപയോഗപ്രദമാക്കുവാൻ സാധിക്കൂ. നല്ലൊരു തുക ഇതിനായി നാം നീക്കി വെക്കണം. ഒരു ബിൽഡിംഗ് കമ്മിറ്റി രൂപികരിച്ചു ഇതിനു പരിഹാരം കാണണമെന്നാണ് ട്രസ്റ്റ് ആഗ്രഹിക്കുന്നത്.
7. ട്രഷറർക്ക് ഇൻകം ടാക്സ് വകയിൽ കൊടുക്കുവാനുള്ള തുക Rs .27,290/- 2024 ലെ വിളക്ക് കഴിഞ്ഞ ഉടൻ തിരിച്ചു കൊടുക്കണമെന്ന് ജനറൽ ബോഡി ഏകകണ്ഠേന തീരുമാനിച്ചത് നാം നടപ്പാക്കി കഴിഞ്ഞു .
8. ലൈഫ് മെമ്പർഷിപ്പ് 5000 രൂപ വരെ ആകാമെന്ന നിർദേശം ജനറൽ ബോഡിയിൽ വന്നുവെങ്കിലും - ശ്രി ശിവദാസൻ മാസ്റ്ററുടെ (നിലമ്പൂർ) നിർദ്ദേശമായ 2000 രൂപ ലൈഫ് മെമ്പർഷിപ്പ് ആണ് ട്രസ്ററ് അംഗീകരിച്ചത്. ഇത് 1 .10 .2025 മുതൽ നടപ്പാക്കുവാനും തീരുമാനിച്ചു
വിളക്ക് 2024 : Date: 15.11.2024
ഗുരുവായൂരിനെ വർണ്ണ ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയും വാദ്യ പ്രതിഭകൾ സംഗമിക്കുന്ന മേള വിസ്മയങ്ങൾ കൊണ്ടും 2024 ലെ തപാൽ വിളക്ക് നമുക്ക് ഗംഭീരമാക്കുവാൻ കഴിഞ്ഞു .
പതിവ് പോലെ തന്നെ തപാൽ വിളക്ക് 2024 ലെ വാദ്യ സംഘത്തെ നയിച്ചത് കിഴക്കൂട്ട് അനിയൻ മാരാരും സംഘവുമായിരുന്നു. ഗുരുവായൂരിലെ ഏകാദശി വിളക്കുകളിൽ എന്നും പ്രഥമ സ്ഥാനത്തും, ജനസമ്മതിയുമുള്ള ഒരു വിളക്കാണ് നമ്മുടേതെന്നു പറയുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം. എന്നിരുന്നാലും പലപ്പോഴും നമ്മുടെ ജീവനക്കാർക്കു ദർശന സൗകര്യം കിട്ടുന്നില്ലയെന്ന പരാതി ഇവിടെ ഇന്നും നിലനിൽക്കുന്നു .
2024 ൽ - നമ്മുടെ വിളക്ക് ദിവസമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ മുഖ്യ ചടങ്ങായ കൃഷ്ണഗീതി. ദേവസ്വം ഓഫീസിനു പോലും അവധി പ്രഖ്യാപിച്ച ദിവസമായിരുന്നു 15.11.2024 സെക്യൂരിറ്റി ജീവനക്കാർക്ക് യഥാ സമയം നിർദേശങ്ങൾ ലഭിക്കാത്തതു കൊണ്ടോ എന്തോ നമ്മുടെ പല മെമ്പര്മാർക്കും തൊഴാൻ പ്രശ്നങ്ങളുണ്ടായിയെന്നത് ഇവിടെ മറച്ചു വെക്കുന്നില്ല . മാത്രമല്ല ദർശന വിഷയങ്ങളിൽ കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങളും തുടർന്നുള്ള ദേവസ്വത്തിന്റെ ഇടപെടലുകളും നമ്മുടെ സുഗമമായ ദർശനത്തിനു ചില തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. അതേസമയം നമ്മുടെ അംഗങ്ങളും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ടെന്നു ഇവിടെ പ്രത്യേകം പരാമർശിച്ചേ പറ്റൂ . ഒരു അംഗത്തിനോടൊപ്പം കുടുംബാംഗങ്ങൾ മാത്രമല്ല അയവാൽവാസികളെയും ദർശനത്തിനു കൊണ്ട് വരുന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് . ബഹുമാനപ്പെട്ട അംഗങ്ങൾ ഇക്കാര്യം കൂടി ഓർക്കണമെന്ന് ട്രസ്ററ് അഭ്യർത്ഥിക്കുന്നു
റിപ്പോർട്ട് കാലയളവിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വളരെ സുതാര്യമായും ഭംഗിയായും മുന്നോട്ടു പോയിട്ടുണ്ട് . എങ്കിലും നിർഭാഗ്യമായ ഒരു സംഭവം ഒരു ട്രസ്റ് ബോർഡ് അംഗത്തിൽ നിന്നുണ്ടായത് ട്രസ്റ്റിന്ടെ സൽപ്പേരിനെ കളങ്കപ്പെടുത്തിയെന്നത് ജനറൽ ബോഡിയെ അറിയിക്കുവാൻ ഈ അവസരം ഉപയോഗിക്കുന്നു .
ട്രസ്റ്റിന്റെ ഗവേർണിംഗ് ബോഡി ഉടൻ ചേർന്ന് ആ ട്രസ്ററ് ബോർഡ് അംഗത്തെ 2024 ലെ ജനറൽ ബോഡി കാലാവധി തീരും വരെ ട്രസ്ററ് ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയ സംഭവവും ഈകാലഘട്ടത്തിൽ നടന്നു .അച്ചടക്കരാഹിത്യം ഒരു വിധത്തിലും ട്രസ്റ്റിൽ വെച്ച് പൊറുപ്പിക്കാൻ പറ്റില്ലായെന്നു ഈ നടപടികളിലൂടെ എവരേയും ബോദ്ധ്യപ്പെടുത്താൻ സാധിച്ചു
താഴെ പറയുന്ന വിഷയങ്ങൾ ജനറൽ ബോഡിയുടെ മുമ്പാകെ ചർച്ചക്ക് വിധേയമാക്കുവാൻ ഈ കമ്മിറ്റി ആഗ്രഹിക്കുന്നു
1. കലാപരിപാടികളുടെ അവതരണത്തിനായി ഒരു ദിവസത്തെ മൊത്ത വാടകയായി ഏകദേശം ഒരു ലക്ഷത്തോളം രുപ നാം ചിലവഴിക്കുന്നുണ്ട്. പരിപാടി അവതരിക്കുന്നവരിൽ നിന്നും ഈയിനത്തിൽ യാതൊരു തുകയും ട്രസ്റ് ഈടാക്കുന്നില്ല. ഭാരിച്ച വാടകയുടെ ഒരു ചെറിയ വിഹിതമെങ്കിലും അവതരിപ്പിക്കുന്ന കലാപരിപാടികളും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണവും അനുസരിച്ചു പ്രത്യേകം ഈടാക്കി ട്രസ്റ്റിന്റെ അധിക സാമ്പത്തിക ബാധ്യത കുറക്കേണ്ടതാണ്
ക്ഷേത്ര കലാവതരണങ്ങളിൽ മികച്ച വാഗ്ദാനമായി ഉയർന്നു വരുന്ന കേരളത്തിലെ കലാപ്രതിഭകൾക്കു പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റിന്റെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി വിളക്ക് ദിവസം സമ്മാനിക്കണമെന്നൊരു നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നു. കേവലം വിളക്ക് നടത്തിപ്പ് മാത്രമായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താതെ കൂടുതൽ വിശാലമായ മേഖലകളിൽ കൂടി ട്രസ്റ്റിനെ വ്യാപരിപ്പിക്കുന്നതിനു തയ്യാറാകേണ്ടതുണ്ട്. അത്തരമൊരു ആലോചന കൂടുതൽ സജീവമാകേണ്ടതുമാണ്. അത്തരം പ്രവർത്തനങ്ങൾ ബൈലോ അനുശാസിക്കുന്നുണ്ടെന്നുള്ളതും ഓർമ്മപ്പെടുത്തുന്നു
2. പുതിയ സാഹചര്യത്തിൽ 25 വര്ഷം മുമ്പുള്ള നമ്മുടെ ബൈലോയിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന അഭിപ്രായം ഈ ട്രസ്ററ് ബോര്ഡിനുണ്ട് . ഒരു ബൈലോ കമ്മിറ്റി രൂപികരിച്ചു ഇത് പരിഷ്ക്കരിക്കേണ്ടതാണ് .
പ്രിയ അംഗങ്ങളെ -- ഡിപ്പാർട്മെന്റിന്റെ ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന മഹത് വ്യക്തിത്വങ്ങളാണ് നമ്മുടെ ട്രസ്റ്റിന്റെ അമരത്ത്. ട്രസ്റ്റിന്റെ ഓരോ പ്രവർത്തനങ്ങളും ഏറ്റവും വിശ്വാസ്യമായ രീതിയിൽ തന്നെ അവർ വിലയിരുത്തി കൊണ്ടാണ് മുന്നോട്ടുപോകുന്നത്. അവരുടെ സാന്നിധ്യം തന്നെയാണ് ട്രസ്റ്റിന്റെ നിലവിലുള്ള വിശ്വാസ്യതയും. മുഴുവൻ അംഗങ്ങളും ട്രസ്ററ് ഭാരവാഹികളിൽ പുലർത്തുന്ന വിശ്വാസം സംരക്ഷിക്കുന്നതിൽ എക്കാലവും പ്രതിജ്ഞാബദ്ധമാക്കുന്നതു ഇവരോടുള്ള ആദരവും ബഹുമാനവുമാണ്. ഈ പ്രവണത ഈ ട്രസ്റ്റിൽ നിലനിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഈ അവസരത്തിൽ ഓരോരുത്തരെയും ഓർമ്മിപ്പിച്ചു കൊണ്ട് ഈ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ജനറൽ ബോഡി മുമ്പാകെ അവതരിപ്പിക്കുന്നു
എല്ലാവര്ക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട്
ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി
സെക്രട്ടറി
Trust Board Members: 2023 to 2025
*** Removed from Trust Board till 31.12.2025
നിലവിലുള്ള ട്രസ്റ്റിന്റെ ആസ്തി വിവരങ്ങൾ :
കെട്ടിട നമ്പർ VIII / 106 - ഗുരുവായൂർ മുനിസിപ്പാലിറ്റി
IN സർവ്വേ നമ്പർ 135 /5 .... ഏരിയ 1.93 ARE
Water Motor Pump : 3 /4 Hp
In addition to Fixed Deposits shown in statement
ASSETS OF TRUST ARE
Plastic Chairs - 15
Plastic Tables - 2
Steel Table -1
Steel Almirah 1 Big + 1 Small
Plastic Trays - 4
Plastic Boxes - 4
Plaster of paris Guruvayurappan statue - One
Stationery Items