Sri. A.V.B.Menon Founder President
Sri. A.V.B.Menon Founder President
Sri. A.V.B.Menon with Smt. KNK Karthiayani, former CPMG
പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റ് രൂപീകൃതമായിട്ട് ഈ വർഷം 2025-ൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ് മണ്ഡലക്കാലമായ വൃശ്ചിക മാസത്തിലെ (November/December), ഏകാദശി . അതിന് മുന്നോടിയായി ഭഗവാന് സമർപ്പിക്കുന്ന ഏകാദശി വിളക്ക്.നടത്തിവരുന്നത് പ്രധാനമായും കോടതി, പോലീസ് തുടങ്ങി സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങൾ., കാനറാ, എസ് ബി ടി (പിന്നീട് എസ് ബി ഐ ആയി മാറി ) എന്നി ബാങ്കുകൾ വിവിധ സംഘടനകൾ , ഗുരുവായൂരിലെ സമുന്നതരായ ഉന്നത വ്യക്തികൾ എന്നിവർ ചേർന്നാണ്.. .ഗുരുവായൂരപ്പന് സമർപ്പിക്കാവുന്ന ഏറ്റവും ഉത്തമമായ ഭക്തിയും വഴിപാടുമായാണ് ഏകാദശി വിളക്ക് കരുതി പോരുന്നത് . തപാൽ വകുപ്പിലെ ഗുരുവായൂരപ്പ ഭക്തരായ ഏതാനും ജീവനക്കാരുടെ ഏറെ കാലത്തെ സ്വപ്നമായിരുന്നു തപാൽ വകുപ്പിന്റെ വകയായുള്ള വിളക്ക്. ഈ സ്വപ്ന സാക്ഷാ ത്ക്കാരത്തിനായി ഒട്ടേറെ കടമ്പകൾ താണ്ടേണ്ടതുണ്ടായിരുന്നു . വിളക്ക് നടത്തി കൊണ്ടിരിക്കുന്ന ആരെങ്കിലും ഒഴിഞ്ഞു പോയെങ്കിൽ മാത്രമേ ആ ഒഴിവിലേക്ക് വിളക്ക് നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചുള്ള മറ്റുള്ള അപേക്ഷകൾ ദേവസ്വം പരിഗണിക്കുകയുള്ളൂ . ഈ അപേക്ഷകളിലും ദേവസ്വം അധികാരികളുടെ സർവ്വ സമ്മതമായ പൊതു അഭിപ്രായവും ആവശ്യമാണ് . എങ്കിലും പ്രതീക്ഷ കൈവിടാതെ ഗുരുവായൂരിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റ്ഓഫീസുകളിലുള്ള ഗുരുവായൂരപ്പ ഭക്തരായ ജീവനക്കാർ .ചേർന്ന് ഗുരുവായൂർ ദേവസ്വത്തിന് 18.11.1998 ന് ഒരു അപേക്ഷ അന്നത്തെ ഗുരുവായൂർ പോസ്റ്റ്മാസ്റ്ററായിരുന്ന പരേതനായ ശ്രീ കെ ആർ സുബ്രമണ്യൻ മാസ്റ്ററും ഗുരുവായൂർ സബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടറായിരുന്ന ശ്രീ കെ നാരായണനും ചേർന്ന് All India Postal Employees Committee for Ekadasi Vilakku Celebration എന്ന പേരിൽ നൽകി. ഉണ്ണിക്കണ്ണന്റെ കടാക്ഷം പോലെ ദേവസ്വം ഏകാദശി വിളക്ക് ആഘോഷങ്ങൾ 2 ദിവസം കൂടി നീട്ടിയുള്ള ഒരു സുപ്രധാന തീരുമാനമെടുത്തതിന്റെ ഫലമായി തപാൽ വിളക്കിൻറെ അപേക്ഷ പരിഗണിച്ച് , 22.06.2000 ന് ആ വർഷം മുതൽ ഏകാദശിക്ക് ഒരു ദിവസത്തെ വിളക്ക് നമുക്ക് കൂടി അനുവദിച്ചു കൊണ്ടുള്ള ദേവസ്വത്തിന്റെ കത്ത് ലഭിച്ചു. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ 30.07.2000 ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനായ ശ്രീ കെ ആർ സുബ്രമണ്യൻ മാസ്റ്റർ വിളക്കിന്റെ നടത്തിപ്പിനെക്കുറിച്ച് തീരുമാനമെടുക്കാൻ ശ്രീ പി എം ശങ്കരന്റെ (അന്നത്തെ പോസ്റ്റൽ സീനിയർ സൂപ്രണ്ട്) അദ്ധ്യക്ഷതയിൽ ഗുരുവായൂർ അരുണോദയം ടൂറിസ്റ്റു ഹോമിൽ വച്ച് വിളക്ക് അനുഭാവികളുടെ പ്രഥമ മീറ്റിംഗ് വിളിച്ചു കൂട്ടി. ഗുരുവായൂർ ഏകാദശി വിളക്കിൽ ആദ്യമായി പങ്കെടുക്കുന്ന ഒരു കേന്ദ്ര സർക്കാർ ജീവനക്കാരുടെ വകയായുള്ള ഏകാദശി വിളക്കിന് തുടക്കം കുറിച്ച സുവർണ്ണ മുഹൂർത്തമായി ദേവസ്വത്തിന്റെ ഈ അംഗീകാരം ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു അങ്ങനെ തപാൽ ജീവനക്കാരുട വകയായുള്ള ആദ്യ ഗുരുവായൂർ ഏകാദശി വിളക്കിന് 10.11.2001 ന് വെള്ളിയാഴ്ച തുടക്കമായികൂടാതെ മീറ്റിംഗ് തീരുമാനമനുസരിച്ച് 1,60,000/- രൂപ പോസ്റ്റൽ ഏകാദശി വിളക്ക് വർഷം തോറും മുടക്കം കൂടാതെ ചുരുങ്ങിയ തോതിൽ നടത്തുന്നതിന് ദേവസ്വത്തിൽ സ്ഥിരമായി നിക്ഷേപിക്കുകയുമുണ്ടായി. ആതിഥേയ ഡിവിഷൻ എന്ന നിലയിൽ തൃശൂർ പോസ്റ്റൽ ഡിവിഷനിലെ ജീവനക്കാർ തന്നെയാണ് വിളക്ക് ആഘോഷങ്ങൾക്ക് നേതൃത്വം നലകിയിരുന്നത് .തപാൽ ഏകാദശി വിളക്ക് യാഥാർഥ്യമാക്കിയതിൽ ഒട്ടേറെ ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുണ്ട് . സർവ്വശ്രീ പി എം ശങ്കരൻ, കെ ആർ സുബ്രമണ്യൻ , സി മോഹനൻ, കെ നാരായ ണൻ. എൻ ആർ ഗിരി, വി കെ ഗോപിനാഥൻ,കെ കെ ശ്രീധരൻ പി ഗോവിന്ദ ൻകുട്ടി പി പ്രഭാകരൻ. സി ബാലകൃഷ്ണൻ.കെ പി വിലാസിനി. സുരേഷ്ബാബു, നന്ദകിഷോർ അനിൽ കുമാർ എന്നിവർ അവരിൽ പ്രധാനികളാണ്. ആദ്യ ചെയർ മാനായിരുന്ന ശ്രീ പി എം ശങ്കരൻ (മുൻ തൃശൂർ പോസ്റ്റൽ സീനിയർ സുപ്രണ്ട്) വിഭാവനം ചെയ്ത വിളക്ക് സംഘാടനത്തിന്റെ നടത്തിപ്പും ഓരോ മേഖലയിലും അനുവർത്തിച്ചു പോന്ന ചിട്ടയായ പ്രവർത്തന ശൈലിയുമാണ് പോസ്റ്റൽ ഏകാദശി വിളക്കിന് അന്ന് തൊട്ടു ഇന്നോളം അടിത്തറയായി പ്രവർത്തിക്കുന്നത്. ദീർഘ വീക്ഷണത്തോടെ വിഭാവനം ചെയ്ത അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തന രീതി തന്നെയാണ് ട്രസ്റ്റ് ഇപ്പോഴും പിന്തുടരുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും
Sri. P.M.Sankaran, former Secretary
Sri. PC Baburaj, former President
Sri. G. Mohanakumar, former President
Cultural Program
ആദ്യത്തെ വിളക്ക് കമ്മിറ്റിയുടെ 2000-2003 വർഷത്തേക്കുള്ള പ്രധാന ഭരണ സാരഥികളായി ചെയർമാൻ ശ്രീ പി എം ശങ്കരൻ , വൈസ് ചെയർമാൻ ശ്രീ സി സി അയ്യപ്പൻ , ജനറൽ കൺവീനർ ശ്രീ കെ ആർ സുബ്രമണ്യൻ എന്നിവരും ഉപദേ ശക സമിതി അംഗങ്ങളായി ശ്രീ/ശ്രീമതി ആർ ശാന്തകുമാരി,എ വി ബി മേനോൻ, ജി മോഹനകുമാർ,ഇന്ദിര കൃഷ്ണകുമാർ പി സി ബാബുരാജ്,അഡ്വ കെ രാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു ട്രസ്റ്റിന്റെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നതിനും നട പ്പിലാക്കുന്നതിനും തപാൽ വകുപ്പിലെ വിദഗ്ധ ഓഫീസർമാരായ ശ്രീ എ വി ബി മേനോൻ, എം സി എസ് നായർ, എ പി ഗോവിന്ദൻ കുട്ടി, പി എം ശങ്കരൻ എന്നിവരടങ്ങുന്ന ഒരു പാനൽ ട്രസ്റ്റിന്റെ ബൈ-ലോ തയ്യാറാക്കി രജിസ്റ്റർ ചെയ്തു, 2004 ലെ ജനറൽ ബോഡി യോഗത്തിൽ 2006 വരെയുള്ള ഭരണ സമിതിയിലേക്ക് ചെയർമാനായി ശ്രീ എ വി ബി മേനോൻ ,വൈസ് ചെയർമാൻ പി സി ബാബുരാജ് സെക്രട്ടറി പി എം ശങ്കരൻ എന്നിവരെയും തിരഞ്ഞെടുത്തു .2006 ന് ശേഷം ചെയർമാൻ ശ്രീ പി സി ബാബുരാജ് വൈസ് ചെയർമാൻ അഡ്വ കെ രാമചന്ദ്രൻ സെക്രട്ടറി ശ്രീ ഇ സുകുമാരൻ എന്നിവർ ഭരണ സാരഥ്യം ഏറ്റെടുത്തു .പിന്നീട് ശ്രീ പി സി ബാബുരാജ്,അഡ്വ കെ രാമചന്ദ്രൻ എന്നിവരുടെ ദേഹവിയോഗത്തെ തുടർന്ന് ചെയർമാൻ സ്ഥാനത്തേക്ക് ശ്രീ ജി മോഹനകുമാറിനെയും വൈസ് ചെയർമാനായി ശ്രീ സി ആർ രാമകൃഷ്ണനെയും തിരഞ്ഞെടുത്തു. ട്രസ്റ്റ് സെക്രട്ടറിയായി ശ്രീ ഇ സുകുമാരനും അസി.സെക്രട്ടറി എസ് വെങ്കിടേഷും,ട്രഷറർ ശ്രീമതി സി എം ഇന്ദിര യും ഭാരവാഹികളായി ഇപ്പോഴത്തെ പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റിന്റെ ഭരണസമിതിയിൽ തുടരുന്നു ഇതു കൂടാതെ ഭരണസമിതിയിൽ 6 പേർ ട്രസ്റ്റിന്റെ ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായിട്ടുണ്ട്
31.12.2003-ന് കൊച്ചി മദ്ധ്യ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ പദവിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ശ്രീ പി സി ബാബുരാജ് അവർകൾ , തന്റെ റിട്ടയർമെന്റ് ജീവിതം ഗുരുവായൂരപ്പന്റെ പൂർണ്ണ സമയ ഭക്തനായി തുടരുവാനും അദേഹ മെന്നും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന സഹപ്രവർത്തകരായ തപാൽ ജീവനക്കാ രോടൊപ്പം ഒത്തൊരുമിച്ചു കഴിയാനുമായാണ് 28.10.2007 ന് പോസ്റ്റൽ ഏകാദശി ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. അന്ന് മുതൽ ദേഹവിയോഗമുണ്ടാകുന്ന 2019 ലെ വിളക്ക് വരെയുള്ള ഭരണ കാലഘട്ടത്തിലാണ് തപാൽ വിളക്ക് ആഘോഷ മഹിമ കൂടുതൽ ജീവനക്കാരിലേക്ക് ഭക്തിനിർഭരമായ ഒരാവേശമായി മാറിത്തുടങ്ങിയത് . എല്ലാത്തരത്തിലുള്ള ജീവനക്കാരും വിളക്കിനോട് കൂടുതൽ അടുക്കാനും അതിൽ പ്രവർത്തിക്കാനും തുടങ്ങി. ആഘോഷ പരിപാടികളിൽ തോരണം തൂക്കുവാനും ഭക്ഷണ വിതരണത്തിലും ,സ്റ്റേജ് പ്രോഗ്രാമുകളിലും ക്ഷേത്രത്തിനകത്തെ മേളം ,ഭക്ത ജനങ്ങളുടെ ദർശനം എന്നി എല്ലാ മേഖലയിലും ബാബുരാജ് സാറിന്റെ സാന്നിദ്ധ്യവും ഔദ്യോഗിക വലിപ്പ ചെറുപ്പം നോക്കാതെയുള്ള ഇടപെടലുകളും കൊണ്ട് പൊതുവെ ജനകീയനായ ഉദ്യോഗസ്ഥൻ എന്ന പേരിനു പുറമെ പോസ്റ്റൽ ട്രസ്റ്റിന് അനുയോജ്യനായ ചെയർമാൻ എന്ന വിശേഷണത്തിന് കൂടി അദ്ദേഹം അർഹനായി .ട്രസ്റ്റിന്റെ ഏതൊരു കാര്യത്തിനും ചെറിയ മീറ്റിംഗുകൾക്കും ഒത്തു ചേരലുകൾക്കും അദ്ദേഹം തോളോട് തോൾ ചേർന്നുണ്ടായിരുന്നത് പ്രവർത്തകർക്കുള്ള പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജമായിരുന്നു. ഏകാദശി വിളക്കിന് അനാരോഗ്യവാനായിട്ടു കൂടി പ്രസന്നതയോടെ ക്ഷേത്രത്തിനകത്തും പുറത്തും ഓഫീസിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭഗവാന്റെ ഇച്ഛയെന്നോണം ട്രസ്റ്റ് ചെയർമാനായിരിക്കെ 2019-ലെ പോസ്റ്റൽ ഏകാദശി വിളക്ക് ദിവസം 12.11.2019 ന് അദ്ദേഹത്തെ ശ്രീ ഗുരുവായൂരപ്പന്റെ സവിധത്തിലേക്ക് തിരിച്ചു വിളിച്ചത് ദുഃഖ സ്മരണയായി ഏവരിലുമുണ്ട് , ഇപ്പോഴും വിളക്ക് പ്രവർത്തനങ്ങൾക്ക് ഭഗവാനെ കൈവിട്ടു പോകാത്ത അദ്ദേഹത്തിന്റെ നിശബ്ദമായ സാമിപ്യം പ്രവർത്തകർക്ക് പ്രചോദനമായി തുടരുന്നുണ്ട്
പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റിന്റെ ഭരണ സമിതിയിയിലേക്ക് ചെയർമാൻ, വൈസ് ചെയർമാൻ,സെക്രട്ടറി, അസി. സെക്രട്ടറി,ട്രഷറർ എന്നിവരെയും കൂടാതെ 6 പേരെ എക്സിക്യുട്ടിവ് മെമ്പർമാരായും വാർഷിക ജനറൽ ബോഡി യോഗത്തിൽ വച്ച് അംഗങ്ങൾ തിരഞ്ഞെടുക്കുന്നു ഈ 11 പേർ ചേർന്ന് മറ്റു ട്രസ്റ്റ് അംഗങ്ങളിൽ നിന്നും രണ്ടോ മൂന്നോ പേരെ കൂടി ട്രസ്റ്റ് കമ്മിറ്റിയിലേക്ക് നോമിനേറ്റും ചെയ്യുന്നു 3 വർഷമാണ്. ട്രസ്റ്റ് ഭരണസമിതിയുടെ കാലവുധി ശ്രീ എ വി ബി മേനോൻ ചെയർമാനും ശ്രീ പി എം ശങ്കരൻ സെക്രട്ടറിയുമായിരിക്കെ 01.11.2004 -ൽ All India Postal Employees Committee for Ekadasi Vilakku Celebration എന്ന നാമധേയം മാറ്റി പോസ്റ്റൽ ഏകാദശി വിളക്ക് ട്രസ്റ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട് ട്രസ്റ്റ്സംഘടന നിലവിൽ വരികയും അതിന്റെ നിയന്ത്രണത്തിൽ എല്ലാ വർഷവും വിളക്ക് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി പോസ്റ്റൽ ഏകാദശി വിളക്ക് കമ്മിറ്റി രൂപീകരി ക്കുകയും ആ കമ്മിറ്റിക്ക് പ്രത്യേകം ജനറൽ കൺവീനർ, ട്രഷറർ കൂടാതെ സാമ്പ ത്തികം ,ഭക്ഷണം, കലാരംഗം ,ക്ഷേത്ര കാര്യങ്ങൾ താമസം .അലങ്കാരം മേളം എന്നി ഉപസമിതികളും ഓരോ സമിതിക്കും പ്രത്യേകം ചെയർമാൻ / കൺവീനർ ഇവരെ സഹായിക്കാൻ ഓരോ സമിതിക്കും വേണ്ടത്ര അംഗങ്ങളും അടങ്ങുന്ന നേതൃത്വ വുമായാണ് വിളക്ക് നടത്തി പോരുന്നത്. ഓരോ വർഷത്തെയും വിളക്ക് ആഘോഷ നടത്തിപ്പിന്റെ ചുമതല അതാതു വർഷം തിരഞ്ഞെടുക്കുന്ന വിളക്ക് കമ്മിറ്റിയും അതിന്റെ വിവിധ ഉപസമിതികളും ചേർന്നാണ് . ട്രസ്റ്റ് വിളക്കിനാവശ്യമായ സാമ്പത്തിക സഹായവും മേൽനോട്ടവും വഹിക്കുന്നു സർവീസിലുള്ളതും വിരമിച്ച തുമായ എല്ലാ ജീവനക്കാർക്കും ട്രസ്റ്റിൽ 1001/- രൂപ അംഗത്വ ഫീസ് നൽകി ആജീവനാന്ത അംഗങ്ങളാകാവുന്നതാണ്
{സമസ്ത മേഖലയിലും സംഭവിച്ച സാമ്പത്തിക ചെലവ് കണക്കിലെടുത്ത് വരും വർഷം മുതൽ അംഗത്വ ഫീസ് ഉയർത്തുന്നതിനുള്ള തീരുമാനം ജനറൽ ബോഡി യോഗം അംഗീകരിച്ചിട്ടുണ്ട്}. ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും (Spouse, അച്ഛൻ, 'അമ്മ,കുട്ടികൾ) അംഗത്വം ലഭിക്കുന്നതാണ്..കേരളത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ച് വർഷം പിന്നിടുന്ന വേളയിൽ ട്രസ്റ്റിന്റെ അംഗബലം 3300 ആയിക്കഴിഞ്ഞിരിക്കുന്നു . 2000 മുതൽ ഇങ്ങോട്ട് എല്ലാ വർഷവും ഗുരുവാ യൂർ ക്ഷേത്ര ഏകാദശി മഹോത്സവത്തിൽ തപാൽ വിളക്ക് എല്ലാ അംഗങ്ങളുടെയും ഒറ്റക്കെട്ടായ സഹകരണത്തോടെ അതിഗംഭീരമായി നടത്തി പോരുന്നു . 2018-2019 മുതൽ അതാതു വർഷത്തെ വിളക്കിന്റെ വരവ്-ചെലവ് കണക്കുകൾ വിളക്ക് ആഘോഷങ്ങൾക്ക് ശേഷം ചാർട്ടേഡ് അക്കൗണ്ടന്റ് മുഖേന ഓഡിറ്റ് നടത്തി അതെ വർഷത്തെ ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച് അംഗങ്ങളുടെ അംഗീകാരം നേടുകയും ചെയ്യും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമീണ ബാങ്ക് എന്നി ബാങ്കുകളുടെ ഗുരുവായൂർ ശാഖയിലാണ് ട്രസ്റ്റിന്റെ അക്കൗണ്ട് നില നിൽക്കുന്നത് , ഈ വർഷം മുതൽ RBI നിർദ്ദേശ പ്രകാരം സേവിങ്സ് ബാങ്ക് അക്കൗണ്ടായിരുന്ന ട്രസ്റ്റ് അക്കൗണ്ട് കറന്റ് അക്കൗണ്ടാക്കി തരം മാറ്റേണ്ടതുണ്ട്
3300 ൽ പരം നമ്മുടെ അംഗങ്ങളെ ഏകോപിപ്പിക്കാനും വിളക്ക് വാർത്തകൾ എല്ലാവരിലേക്കും എത്തിക്കുവാനും അംഗങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കു ന്നതിനുമായി കേരളത്തിലെ മൂന്ന് പോസ്റ്റൽ റീജിയണുകൾക്കും വിളക്ക് ട്രസ്റ്റിന്റെ പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട് .മറ്റു സംസ്ഥാനങ്ങളിൽ ഉള്ള വർക്ക് വേണ്ടി മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. പോസ്റ്റൽ ഏകാദശി വിളക്കി ന്റെ സമഗ്ര വിവരങ്ങൾ അടങ്ങിയ കൂടുതൽ പരിഷ്കരിച്ച വെബ് സൈറ്റ് കൂടി താമസിയാതെ നിലവിൽ വരുന്നുണ്ട് . ട്രസ്റ്റിന്റെ വൈസ് ചെയർമാൻ ശ്രീ സി ആർ രാമകൃഷ്ണനാണ്(മുൻ ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് തിരുവനന്തപുരം) ട്രസ്റ്റിന്റെ വിവര സാങ്കേതികതാ വിഭാഗം കൈകാര്യം ചെയ്യുന്നത്.
വിളക്ക് ദിവസം ഗുരുവായൂരിൽ എത്തി ചേരുന്ന മുഴുവൻ ഗുരുവായൂരപ്പ ഭക്തരായ തപാൽ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ക്ഷേത്ര ദർശനം/ഭക്ഷണം/താമസം എന്നിവ നൽകുന്നതിന് ട്രസ്റ്റ് കഴിയുന്നത്ര ജാഗരൂകമായി പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ പ്രശസ്തരായ വാദ്യ കലാകാരൻമാർ , തലയെടുപ്പുള്ള ഗജവീരന്മാർ ,ഇന്ത്യയിൽ തന്നെ വിവിധ കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരുടെയും കലാകാരികളുടെയും ക്ഷേത്ര ക്ളാസ്സിക് കാലാവ തരണങ്ങൾ എന്നിവ നിറഞ്ഞു നിൽക്കുന്ന തപാൽ വിളക്ക് ഇതിനോടകം ഗുരു വായൂർ ദേവസ്വത്തിന്റെയും ഭക്തജനങ്ങളുടെയും മുക്തകണ്ഠം പ്രശംസക്ക് പാത്ര മായിക്കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂർ പോസ്റ്റൽ ഏകാദശി വിളക്കിനെക്കുറിച്ചുള്ള
അറിയിപ്പുകളും മറ്റും മലയാളം,ഇംഗ്ലീഷ്,തമിഴ് എന്നി ഭാഷകളിലുള്ള നോട്ടീസുകളി ലൂടെ അംഗങ്ങൾ കൂടാതെ പ്രമുഖ ഹെഡ് / സബ് പോസ്റ്റ് ഓഫീസുകളിലേക്ക് അയച്ചു കൊണ്ടിരിക്കുന്നുണ്ട് . ഇന്ത്യയിലെ സാധ്യമായ മറ്റു ഭാഷകളിൽ കൂടി നോട്ടീസ് തയ്യാറാക്കി ഇന്ത്യയൊട്ടാകെ പോസ്റ്റൽ വിളക്കിനെക്കുറിച്ച് അറിയിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടന്നു വരുന്നുണ്ട് കൂടാതെ ജീവനക്കാ
ർക്കും കുടുംബാംഗങ്ങൾക്കും വിളക്ക് ദിവസം അവരുടെ കലാപരിപാടികൾ അവ തരിപ്പിക്കുവാനുള്ള അവസരം ട്രസ്റ്റ് ഒരുക്കി കൊടുക്കുന്നുണ്ട് . 2005 വരെ വൈകിട്ട് 5 മണി മുതൽ മാത്രമാണ് മേല്പ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരുന്നത് . നിരവധി ജീവനക്കാരും കുടുംബങ്ങളും സജീവ മായി പങ്കെടുക്കാൻ തുടങ്ങിയതോടെ സമീപകാലത്ത് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ കലാപരിപാടികൾ അവതരിപ്പിച്ചു വരുന്നു.. വിളക്കു ദിവസം വിളക്കാഘോഷ കമ്മിറ്റികൾക്ക് ദേവസ്വം സൗജന്യമായി നൽകിയിരുന്ന മേല്പ്പത്തൂർ ഓഡിറ്റോറിയത്തിന് ഇപ്പോൾ മണിക്കൂർ (സ്ലോട്ട് അടിസ്ഥാനത്തിൽ) നിരക്കിൽ വാടക ചുമത്തിയപ്പോഴും ട്രസ്റ്റ് ഒരു ദിവസത്തിനു വേണ്ടുന്ന മുഴുവൻ വാടക തുകയട ച്ചാണ് കലാപരിപാടികൾക്കായി അംഗങ്ങൾക്ക് അവസരമൊരുക്കുന്നത് .അപേക്ഷ നൽകിയ എല്ലാ ആജീവനാന്ത അംഗങ്ങൾക്കും മികവിന്റെ അടിസ്ഥാനത്തിൽ അല്ലാ തെ തന്നെയും ഗുരുവായൂരപ്പന് മുൻപിൽ അവരുടെ കലാ പ്രകടനത്തിന് അവസരം നൽകിയിട്ടുണ്ട് 2024 ൽ മാത്രം ക്രമാതീതമായ അപേക്ഷകരുടെ വർദ്ധനവ് മൂലം കലാ മികവ് അടിസ്ഥാനമാക്കി കുറച്ച് ഇനങ്ങൾ പിന്നീട് അവസരം നൽകുന്നതി നായി മാറ്റി വച്ചിട്ടുണ്ട് ഒട്ടേറെ കലാപ്രതിഭകൾ അവരുടെ കലാവിരുതിന്റെ മാറ്റുരക്കാൻ ഗുരുവായുരപ്പ സന്നിധിയായ മേല്പ്പത്തൂർ ഓഡിറ്റോറിയം പ്രയോജന പ്പെടുത്തി വരുന്നുണ്ട് ..
ശ്രീ ഗുരുവായൂരപ്പ ഭക്തരായ നമ്മുടെ അംഗങ്ങളുടെ കൈയ്യൊഴിഞ്ഞ സാമ്പത്തിക സഹായം കൊണ്ട് മാത്രമാണ് തപാൽ വിളക്ക് ഇത്രയും ഗംഭീരമായ രീതിയിൽ ആഘോഷിക്കാൻ സാധിക്കുന്നത് ആദ്യ വിളക്കായ 2000-ലെ തപാൽ വിളക്കിന്റെ ചെലവ് 1,61,767/-രൂപയായിരുന്നത്,2024 വർഷമായപ്പോഴേക്കും ഏക ദേശം തുടക്കക്കാലത്തെ ചിലവിന്റെ പത്തിരട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു വർധിച്ചു വരുന്ന ചിലവ് വിളക്ക് ആഘോഷ നടത്തിപ്പിനെയും ബാധിക്കുന്നുണ്ട്, പക്ഷെ ഏതൊരു സാഹചര്യത്തിലും അംഗങ്ങളുടെ സഹായ ഹസ്തങ്ങൾ ട്രസ്റ്റിന് കരുത്തു പകരുന്നുണ്ട്
വാദ്യകുലപതി പത്മശ്രീ പെരുവനംകുട്ടൻമാരാർ ഏകദേശം 20 വർഷത്തോളം പോസ്റ്റൽ ഏകാദശി വിളക്ക് ശീവേലി മേളം നയിച്ചിട്ടുണ്ട് . പിന്നീട് ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരാണ് ഇപ്പോഴത്തെ മേള പ്രമാണിയായി തുടരുന്നത് .പഞ്ചവാദ്യത്തിൽ കേരളത്തിലെ പ്രഗത്ഭനായ പരക്കാട് തങ്കപ്പൻ മാരാർ, പല്ലാവൂർ ശ്രീധരൻ എന്നിവരും പോസ്റ്റൽ ഏകാദശി വിളക്ക് വാദ്യോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .തായമ്പകയുടെ തമ്പുരാൻ കല്ലൂർ രാമൻകുട്ടി ,കല്ലേകുളങ്ങര അച്യുതൻകുട്ടി കൽപ്പാത്തി ബാലകൃഷ്ണൻ,എന്നി വാദ്യകലാകാരന്മാരെയും തപാൽ വിളക്കിന് അണി നിരത്താൻ കഴിഞ്ഞിട്ടുണ്ട്
അംഗങ്ങളായ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാപ്രകടന ത്തിന് പുറമെ അവസാനത്തെ ഇനമായി പൊതു ജനങ്ങളായ മറ്റു ഭക്തരുടെ ആസ്വാദനത്തിനായി ഒരു സ്പോൺസേർഡ് പ്രോഗ്രാമായി പ്രസ്തരായ ഏതെങ്കിലും കലാകാരന്റെ കലാ പരിപാടി അവതരിപ്പിക്കാറുണ്ട് .2000 ലെ ആദ്യ വിളക്കിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തപാൽ വിളക്കിന്റെ കലോത്സവത്തിന് തിരി തെളിയിച്ച കലാവിരുന്ന് യശ:ശരീരനായ സുപ്രസിദ്ധ കഥകളി ഗായകൻ കലാ മണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെ കഥകളിപദ കച്ചേരിയോട് കൂടിയായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്ക്കാര ജേതാവ് ഒട്ടേറെ അന്തരാഷ്ട്ര വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള ഇന്ത്യൻ നൃത്ത വേദിയിലെ നടന പ്രതിഭ കൂച്ചിപുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ, കഥകളി സംഗീത ത്തിലെ മധു മധുര ആലാപന ലഹരി ആസ്വാദകർക്ക് പകരുന്ന കോട്ടക്കൽ മധു , കഥകളി സംഗീതത്തിലെ പ്രബലമായ സ്ത്രീ സാന്നിധ്യമായ ദീപ പാലനാട്,ഷൊർണൂർ കൂനത്തറ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ കൂടിയായ തോൽപ്പാവകൂത്ത് കലാകാരൻ സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ വിശ്വനാഥ പുലവർ, സോഷ്യൽ മീഡിയ യിലൂടെ ആസ്വാദകരുടെ മനം കവർന്ന കണ്ണന്റെ പാട്ടുകാർ ഒരു കുടുംബമായി അവതരിപ്പിക്കുന്ന "പാട്ടു വീട്" ഗായക സംഘം തുടങ്ങിയവരും തപാൽ വിളക്ക് വേദികളിൽ അവരുടെ കലാ വിസ്മയം കാഴ്ച വച്ചവരാണ്
ട്രസ്റ്റ് അംഗങ്ങൾ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്ന ഒരു ആവശ്യമായിരുന്നു ഗുരുവായൂരിൽ ട്രസ്റ്റിന്റെ സ്വന്തം പേരിലൊരു ഓഫീസ്/ഹോളിഡേ ഹോം കെട്ടിടം. വേണമെന്നുള്ളത് നിരവധി ജനറൽ ബോഡി യോഗത്തിലും അംഗങ്ങൾ കമ്മിറ്റിയു മായി ഈ വിഷയം ചർച്ച ചെയ്യുകയുണ്ടായിട്ടുണ്ട് .2002 ൽ പുറത്തിറക്കിയ ഏകാദശി വിളക്കിന്റെ ബ്രോഷറിൽ, നമുക്കൊരു സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യം ഊന്നിപ്പറഞ്ഞിട്ടുണ്ട് വളരെ കാലത്തെ ശ്രമഫലമായി കിഴക്കെ നടയിൽ . ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം 4.77 സെന്റ് ഭൂമിയും അതിൽ ഏകദേശം 700 .സ്ക്വയർ ഫീറ്റ് ഓഫീസ് ഉപയോഗത്തിന് ഉതകുന്ന ഒരു വീടും ട്രസ്റ്റ് സ്വന്തമാക്കി .അംഗങ്ങളുടെ നിർലോഭമായ സഹകരണവും പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ് .500/- മുതൽ 50,000/- രൂപ വരെ ചെറുതും വലുതുമായ സംഭാവനകൾ ലഭിക്കുകയും വർഷങ്ങളോളമായി സ്വപ്ന പദ്ധതിയായി നമ്മൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരാവശ്യം 07.05.2014 ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതോടെ യാഥാർഥ്യമായി തീരുകയായി രുന്നു . സാമ്പത്തിക ഞെരുക്കത്തിൽ കഴിഞ്ഞിരുന്ന ട്രസ്റ്റിന് കെട്ടിടം വാങ്ങുന്നതിന് അഡ്വാൻസ് ധന സഹായ തുക തന്നു സഹായിച്ചത് ശ്രീ വി കെ ഗോപിനാഥൻ , സി ഉണ്ണികൃഷ്ണ മേനോൻ ,പി സി ബാബുരാജ്,അഡ്വ കെ രാമചന്ദ്രൻ, എന്നിവരെ ഇത്തരുണത്തിൽ ഓർക്കാതെ വയ്യ. ഇതിനോടകം അംഗബലം കൊണ്ടും വിളക്ക് ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പ് കൊണ്ടും വളർന്നു പന്തലിച്ച പോസ്റ്റൽ വിളക്ക് ട്രസ്റ്റിന്റെ , എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്, നോട്ടീസ്/പ്രസാദം വിതരണം വിളക്കിന്റെ വിവിധ സബ്കമ്മിറ്റി മീറ്റിംഗുകൾ ഫയലുകളും റെക്കോർഡ് രെജിസ്ട്രറുകളും മറ്റും സൂക്ഷിക്കുന്നതിനും തുടങ്ങി ഈ ഓഫീസ് കെട്ടിടം,ട്രസ്റ്റിന്റെ ദൈനംദിനമെന്നോണമുള്ള ഒട്ടേറെ ആവശ്യങ്ങൾക്ക് വളരെ പ്രയോജനപ്പെടുക യുണ്ടായി.. ആദ്യ വർഷങ്ങളിലൊക്കെ ഏകാദശി വിളക്കിനോടനുബന്ധിച്ച് വിളക്കിന് മുൻപും പിൻപും ഏതാനും മാസങ്ങൾ പ്രവർത്തകർ ഗുരുവായൂരിൽ ഹോട്ടലു കളിൽ തങ്ങിയും വീടുകളിൽ നിന്ന് വന്നുമാണ് അതിന്റെ ജോലികൾ നിർവഹി ച്ചിരുന്നത് .പക്ഷെ ഇപ്പോൾ വിളക്കിനോടനുബന്ധിച്ച് ഭാരിച്ച ഒരു പാട് ജോലികൾ , ഗുരുവായൂരും പരിസര പ്രദേശങ്ങളിലുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലും ദേവസ്വം ഓഫീസിലെ വിവിധ ഡിപ്പാർട്ടമെന്റുമായി പല തവണ പല ആവശ്യ ങ്ങൾക്ക് നിത്യമെന്നോണം പോകേണ്ടതുകൊണ്ടും വിളക്കിനു മുൻപും , ശേഷമുള്ള പ്രസാദ വിതരണം എന്നിങ്ങനെ ഏതാണ്ട് ഒരു വർഷം തന്നെ വിളക്ക് പ്രവർത്തന ങ്ങൾക്ക് അതിന്റെ പ്രവർത്തകർക്ക് ജോലികൾ ഉള്ളതിനാൽ ഗുരുവായൂരിൽ വന്നു പോകുകയോ തങ്ങുകയോ ചെയ്യേണ്ടിയിരിക്കുന്നു , അതിനെല്ലാം സ്വന്തമായി ട്രസ്റ്റ് കെട്ടിടം ഉള്ളത് കൊണ്ട് അതിന്റെ പ്രസക്തി ഏറി വന്നിട്ടേയുള്ളൂവെന്ന് നിസംശയം പറയാം ഗുരുവായൂർ പോസ്റ്റ് ഓഫീസ് കെട്ടിടം റിപ്പയർ ആവശ്യങ്ങൾക്കായി പൊളിച്ചു പണിയുമ്പോൾ , 2025 മാർച്ചിൽ ഒഴിഞ്ഞു അടുത്ത ഒരു വർഷത്തേക്ക് 3 കി.മി അകലെയുള്ള മുതുവട്ടൂർ BSNL ഓഫീസ് കെട്ടിടത്തിലേക്ക് മാറുന്ന അവസരത്തിൽ , 2025 ലെ ഏകാദശി വിളക്ക് ആവശ്യങ്ങൾക്ക് ട്രസ്റ്റിന്റെ സ്വന്തം പേരിലുള്ള കെട്ടിടം സമീപത്തു ഉള്ളത് വളരെ ആശ്വാസകരമായി തീർന്നിരിക്കു കയാണ് ഒരു ഓഫീസ് ഉപയോഗത്തിന് അനുയോജ്യമാക്കുന്നതിന് വേണ്ടി കെട്ടിടത്തിന് അറ്റകുറ്റ പണികളും പിന്നീട് നടത്തുകയുണ്ടായി. ദേവസ്വം സ്കൂൾ റോഡിൽ നിന്നും ട്രസ്റ്റ് കെട്ടിടത്തിലേക്ക് ഇരു ചക്ര വാഹനങ്ങൾക്ക് മാത്രം കടന്നു പോകാവുന്ന ഒരിടവഴിയാണ് ഉണ്ടായിരുന്നത് സമീപ വീടുകളുമായി സഹകരിച്ച് നാല് ചക്ര വാഹനങ്ങൾ കടന്നു പോകാവുന്ന വീതിയിൽ ഒരു റോഡ് നിർമ്മിച്ച് ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴി സുഗമമാക്കി ഈ കെട്ടിടത്തിലാണ് ഇപ്പോൾ ട്രസ്റ്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. ഓഫീസ് ആവശ്യങ്ങൾക്ക് പുറമെ നമ്മുടെ അംഗങ്ങൾക്ക് ഗുരുവായൂരിൽ വന്നു താമസിച്ചു തൊഴുവാനുള്ള ഒരു സൗകര്യം കൂടി കെട്ടിടത്തിൽ ഉൾപ്പെടുത്തുവാനുള്ള ഉദ്ദേശ്യവും ട്രസ്റ്റിനുണ്ടായിരുന്നു പക്ഷെ ഒട്ടേറെ പ്രതിസന്ധികൾ കൂടി നാം മുന്നിൽ കാണേണ്ടതുണ്ട്. ട്രസ്റ്റ് കെട്ടിടം ഗുരുവാ യൂർ ക്ഷേത്രത്തിൽ നിന്നും ഏകദേശം 500 മീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തൊഴുവാനായി പുലർച്ചെയും രാത്രിയുമുള്ള പ്രായമാ യവർക്കുള്ള യാത്രകൾ പ്രയാസമനുഭവപ്പെട്ടേക്കാം.. ഹോളിഡേ ഹോമായി പ്രവർ ത്തനമാരംഭിക്കുവാൻ ഇപ്പോഴത്തെ ഓഫീസ് സംവിധാനം കഴിഞ്ഞുള്ള മുറികൾ പര്യാപ്തവുമല്ല.,ചുരുങ്ങിയ തോതിൽ ഒന്നോ രണ്ടോ കുടുംബങ്ങൾക്ക് താമസിക്കു വാൻ പാകത്തിൽ നിലവിലുള്ള കെട്ടിടത്തിന് ചെറിയ തോതിലുള്ള പുനർ നിർ മ്മാണം തന്നെ വേണ്ടി വരും .സാമ്പത്തിക ബാധ്യതക്കു പുറമെ ,ഹോളിഡേ ഹോ മിന്റെ പ്രവർത്തനത്തിന് ആവശ്യമായ കെയർടേക്കർ ഉൾപ്പടെയുള്ള ജോലിക്കാ ർ,അവരുടെ വേതനം എന്നി വിഷയങ്ങളിലൊക്കെ ആശങ്കയും അവ്യക്തതയും നിലനിൽക്കുന്നുണ്ട് .കൂടാതെ നിലവിലെ കെട്ടിടത്തിന്റെ മുകളിൽ പുതിയ മുറികൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിദഗ്ധ നിർദ്ദേശങ്ങൾ ആരായേണ്ടതുണ്ട്, വലിയ മഴ ക്കാലത്ത് ഈ പ്രദേശം ചെറിയ തോതിൽ മഴ വെള്ളം കയറുന്നതിനാൽ അത്തര മൊരു പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട് ഇതിനെല്ലാം പ്രതിവിധി കണ്ടെത്തി വേണം ഹോളിഡേ ഹോമെന്ന ആശയത്തിന് മുന്നോട്ടിറങ്ങാൻ . താമസിയാതെ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്ന് കരുതുന്നുഅത്തരം നിരവധി പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ട്രസ്റ്റ് ചെയ്തു വരികയാണ് ഭാവി നാളുകളിൽ സാമ്പത്തിക നില കൂടി ഭദ്രപ്പെടുത്തി അങ്ങനെ യൊരു സൗകര്യം കൂടി ട്രസ്റ്റ് കെട്ടിടത്തിൽ നടപ്പാകും എന്നുള്ള പ്രതീക്ഷയിലാണ് ട്രസ്റ്റ് .
മറ്റൊരു സുപ്രധാന കാര്യം, ട്രസ്റ്റ് ബൈ-ലോ പ്രകാരം,പോസ്റ്റൽ ഏകാദശി വിളക്ക് നടത്താൻ കഴിയാതെ വരികയോ പ്രവർത്തകർ ആരുമില്ലാതെ ട്രസ്റ്റ് പ്രവർത്തനങ്ങൾ നിലച്ചു പോകുന്ന സാഹചര്യമുണ്ടായാൽ ഓഫീസ് കെട്ടിടം ഉൾപ്പടെ മറ്റു ട്രസ്റ്റ് വക നിലനിൽക്കുന്ന അപ്പോഴത്തെ എല്ലാ സ്വത്തുക്കളും ഗുരു വായൂർ ദേവസ്വത്തിലേക്ക് ലയിച്ചു ചേരുന്നതാണ്
ഏതൊരു സംഘടനയും അത് നില കൊണ്ടിട്ട് 25 വർഷം കഴിയുമ്പോൾ അതിന്റെ പിന്നിട്ട കാലത്തെ ഓർത്തെടുക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ തന്നെയാണ് പോസ്റ്റൽ ഏകാദശി ട്രസ്റ്റിനും പറയാനുള്ളത് . ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ ആദ്യ നാളുകൾ . സാമ്പത്തിക പ്രതിസന്ധി വിളക്ക് പോലുള്ള വിപുലമായ പരിപാടികൾ ഏറ്റെടുത്തു നടത്തുമ്പോഴുള്ള പ്രവർത്തന പരിചയ കുറവ്,, പല പ്പോഴും ഓഫീസ് ജോലികളും പ്രഥമ ഗണനീയമായി ചെയ്തു തീർക്കേണ്ടത് കൊണ്ട് വിളക്ക് പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക. പ്രവ ർത്തകരുടെ കുറവ് ഇതൊക്കെ നമ്മുടെ വിളക്കിനെയും സാരമായി ബാധിച്ചിരുന്നു ,. പക്ഷെ ഏതൊരു പ്രതിസന്ധിയെയും മറി കടക്കുന്ന പ്രവർത്തകർ തമ്മിലുള്ള ഐക്യവും കെട്ടുറപ്പുള്ള ചിട്ടയായ പ്രവർത്തന രീതികളും പോസ്റ്റൽ വിളക്ക് ആഘോഷങ്ങളെ അതിന്റെ തുടക്കത്തിലുണ്ടായിരുന്ന ഓരോ പോരായ്മകളും വരും വർഷങ്ങളിൽ പരിഹരിച്ച് മുന്നേറാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി കാ ണുന്നു. വർഷം തോറുമുള്ള മെമ്പർഷിപ്പ് വർദ്ധനവ് ഗുരുവായൂരപ്പ ഭക്തരായ ജീവ നക്കാരുടെ പങ്കാളിത്തം കൂടി വരികയാണെന്ന സൂചന ട്രസ്റ്റിനെ സംബന്ധിച്ച് സന്തോഷകരമായ അനുഭവമായിരുന്നു . എല്ലാറ്റിനും പുറമെ വിളക്കിന്റെ ഏതൊരു ആവശ്യത്തിനും സാമ്പത്തിക സഹായങ്ങൾ നൽകി കൊണ്ട് അംഗങ്ങൾ പിൻബല മായി നിലകൊണ്ടിരുന്നത് ട്രസ്റ്റിന് ലഭിച്ച വലിയ അളവിലുള്ള ആത്മവിശ്വാസ മായിരുന്നു ഭഗവാനോടുള്ള ഭക്തിക്ക് പുറമെ ജീവനക്കാർ തമ്മിൽ ഉദ്യോഗസ്ഥ- തൊഴിലാളി മാനദണ്ഡങ്ങൾക്കപ്പുറം ഉടലെടുക്കന്ന സൗഹൃദവും പരസ്പര ആത്മ ബന്ധങ്ങളും ട്രസ്റ്റിന്റെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടു വരുന്നതും ദൃശ്യമായിരുന്നു. ട്രസ്റ്റിനുള്ള ഒരു പാട് പരിമിതികളും അപാകതകളായി സ്വയം വിമർശനമായി ട്രസ്റ്റ് ഏറ്റെടുക്കുന്നുണ്ട് . പ്രധാനമായും ചില വർഷങ്ങളിൽ വിളക്ക് ദിവസം ക്ഷേത്ര ദർശനത്തിന് മെമ്പർമാർ നേരിടുന്ന വിഷമകരമായ സാഹചര്യങ്ങളാണ്. ഓരോ വർഷവും അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുവാൻ ട്രസ്റ്റ് ശ്രമിക്കുന്നുണ്ട് . ക്ഷേത്ര ദർശന വിഷയത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ കർശനമായ നിർദ്ദേശങ്ങ ൾക്ക് പുറമെ ദേവസ്വത്തിന് അവരുടേതായ ചട്ടങ്ങൾ നിലവിൽ ഉള്ളത് കൊണ്ടും ഇത്തരം സാഹചര്യങ്ങൾ പൂർണമായും പരിഹരിക്കാൻ ട്രസ്റ്റിന് മാത്രമായി കഴിയില്ല എന്നുള്ളതും വസ്തുതയാണ് .
ട്രസ്റ്റിൻറെ രജത ജൂബിലി ആഘോഷം 2025 ജൂലൈ 27-ന് ഹോട്ടൽ ഏലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി. ട്രസ്റ്റ് ചെയർമാൻ ശ്രീ.ജി.മോഹനകുമാർ അദ്ധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ പ്രശസ്ഥ എഴുത്തുകാരൻ ശ്രീ.സി.രാധാകൃഷ്ണൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എന്നിവർ മുഖ്യ അധിതികളായിരുന്നു. ട്രസ്റ്റിന്റെ പ്രാരംഭ ഭരണ സമിതി അംഗങ്ങളേയും ഇന്നത്തെ നിലയിൽ ഏകാദശി വിളക്ക് വളർന്നു വികസിച്ചതിനു വേണ്ടി പരിശ്രമിച്ച പൂർവകാല പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഈ വിജയ മുഹൂർത്തം എക്കാലവും ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കുന്നതിന് ജീവനക്കാരുടെ രചനകളും പ്രവർത്തകരുടെ ഓർമ്മകളും സമാഹരിച്ചു കൊണ്ടുള്ള "അഞ്ചൽ വിളക്ക്" എന്ന പേരിലൊരു സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു.
രജത ജൂബിലിക്ക് ശേഷമുള്ള ട്രസ്റ്റിന്റെ ഭാവി പരിപാടികൾ പല ഘട്ട ങ്ങളിലായി ആവിഷ്കരിച്ചു നടപ്പിലാക്കാൻ വ്യക്തമായ രൂപരേഖ തയാറാക്കി വച്ചിട്ടുണ്ട് . അടിസ്ഥാന പരമായി ട്രസ്റ്റ് കെട്ടിടത്തിൽ താമസ സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്.. ഓരോ ഡിവിഷനിലും ഏകാദശി ട്രസ്റ്റ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. അതിനായി ഓരോ തപാൽ ഡിവിഷനുകളിലും വിളക്കിന്റെ വിജയകരമായ നടത്തിപ്പിന് ട്രസ്റ്റ് അംഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന രീതിയിലുള്ള ഡിവിഷണൽ തല കൂട്ടായ്മകൾക്ക് രൂപം കൊടുക്കുക പോസ്റ്റൽ വിളക്കിന്റെ പ്രവർത്തനങ്ങളും ആഘോഷ പരിപാടികളും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുവാനുള്ള പുതിയ ആശയങ്ങൾക്ക് വേദിയൊരുക്കി അവ പ്രാവർത്തികമാക്കുക , പുതിയ തലമുറയെ വിളക്ക് സംഘാടനത്തിൽ ഉൾപ്പെടുത്തി കൊണ്ട് യുവാക്കളെ ട്രസ്റ്റിനോട് വരും കാലത്തേക്ക് ചേർത്തു നിർത്തുക .ഗുരുവായൂർ ഏകാദശി വിളക്ക് ആഘോഷങ്ങൾ മാത്രമല്ലാതെ സാമൂഹിക തലത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വ്യാപാരിപ്പിക്കുന്നതിനു വേണ്ടി കേരള കലാമണ്ഡലത്തിന്റെ സഹായത്തോടെ ഓരോ വർഷവും ക്ഷേത്ര കലകളിൽ മികച്ച ഒരു കലാകാരന് / കലാകാരിക്ക് അല്ലെങ്കിൽ ഭാവി വാഗ്ദാനമായേക്കാവുന്ന കലാപ്രതിഭക്ക് പോസ്റ്റൽ ഏകാദശി വിളക്ക് -ട്രസ്റ്റിന്റെ പേരിൽ അവാർഡ് നൽകുക,എന്നി ആശയങ്ങൾക്കും ഭാവി പരിപാടികളിൽ ഇടം കൊടുത്തിട്ടുണ്ട്. ഈ ഭാവി പരിപാടികളെക്കുറിച്ചും അംഗങ്ങളുടെ നവീനമായ ആശയങ്ങളിലും വരാനിരിക്കുന്ന ജനറൽബോഡി യോഗത്തിൽ വിശദമായ ചർച്ചയും അഭിപ്രായ ഏകികരണവുമുണ്ടാക്കി അതിനനുസൃതമായി ട്രസ്റ്റ് പ്രവർത്തിക്കുന്നതായിരിക്കും.
പോസ്റ്റൽ ഏകാദശി വിളക്ക് എന്ന വിശാലമായ ആശയവും അതിന്റെ നിർവഹണവും സാധ്യമാക്കിയ ഈ സ്വപ്നത്തിനു പിറകെ യാതൊരു പ്രതിഫലേച്ഛയും കൂടാതെ പിന്തുടരുന്ന ചിലരുണ്ട് . ഭഗവാനോടുള്ള ഭക്തി കൊണ്ടോ പരസ്പരം കൈ വിട്ടു പോകാത്ത ഭക്തിയെന്നു തന്നെ വിളിക്കപ്പെടാവുന്ന സൗഹൃദം കൊണ്ടോ ഒക്കെ തന്നെ അവരിപ്പോഴും ഇതിനോടൊപ്പം സഞ്ചരിച്ചുകൊണ്ടി.രിക്കുന്നുണ്ട് . പലർക്കും പലതായി വെളിപ്പെടുന്നതാണ് ഭക്തിയും അതിൽ സമർപ്പിതമായ ഏകാദശി വിളക്കും. പല പല അനുഭവങ്ങൾ ഒന്നിൽ തൊട്ടു നീണ്ടു നീണ്ടു പോകുന്ന ആത്മബന്ധത്തിന്റെ ചങ്ങാത്തങ്ങൾ വർഷത്തിലൊരിക്കൽ പൂക്കുന്ന തമ്മി ലറിയാവുന്ന മനുഷ്യർ തമ്മിലുള്ള കൂടിച്ചേരലുകളുടെ വസന്തകാലം. എല്ലാറ്റിനും സാക്ഷിയായി എല്ലാമറിയുന്ന പ്രപഞ്ച നാഥൻ പ്രേമ സ്വരൂപനായി പുഞ്ചിരിച്ചു നിൽക്കുന്ന ഭഗവാൻ ശ്രീ ഗുരുവായൂരപ്പൻ കൂടെ കൂടിയവർ നിരവധിയാണ് ഐക്യത്തോടെയല്ലാതെ ചെയ്തു തീർക്കാനാവില്ല ഈ മഹാ സംരംഭം . ഒരു പക്ഷെ ഭഗവാനും കാംക്ഷിക്കുന്നത് അതാവാം. നിങ്ങൾ എല്ലാവരും ഒരേ മനസ്സോടെ എന്റെ അരികിൽ വരൂയെന്ന്. മുന്നിൽ തെളിയുന്ന മുഖങ്ങൾ നിരവധിയാണ് വിളിക്കുമ്പോൾ കൂടെ വരുന്നവർ ഒരു പാടുണ്ട് , പേരെടുത്തു പറയാൻ കഴിയാത്ത യത്ര തളരുമ്പോൾ താങ്ങായ സ്നേഹിതർ, കൂടെയുണ്ടെന്നു കൈപിടിക്കുന്ന സഹപ്രവർത്തകർ, മുന്നിൽ നയിക്കാൻ സ്നേഹ സമ്പന്നരായ മേലുദ്യോഗസ്ഥന്മാർ, എല്ലാവരും പ്രിയപ്പെട്ടവരാണ്. ഈ പ്രിയതരമായ സ്നേഹ സാന്നിധ്യങ്ങളെന്നും ഒപ്പമുണ്ടാകണമെന്നുള്ള ശ്രീ ഗുരുവായൂരപ്പനോടുള്ള പ്രാർത്ഥനയോടെ എല്ലാവർ ക്കും നന്ദിയുടെ കൂപ്പു കൈ. നന്മ നിറഞ്ഞ പ്രാർത്ഥന.
ഈ നീണ്ട 25 വർഷങ്ങൾ കൂടെ നിന്ന എല്ലാ സഹായങ്ങളും നൽകിയ തപാൽ വകുപ്പിലെ മുഴുവൻ സർവീസ് സംഘടനാ ഭാരവാഹികളോടും നന്ദി പറയുന്നു .ഇനിയും എല്ലാവരും ചേർത്തുപിടിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു . ഒരിക്കൽ കൂടി ഈ യാത്രയിൽ പിന്തുണച്ച ഏവർക്കും നന്ദി
********